Football in Malayalam

തന്നെ ബാഴ്‌സയിലെത്തിക്കാൻ മെസി നടത്തിയ ശ്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ഇന്റർ മിലാൻ താരം ലൗടാരോ മാർട്ടിനസ്

Sreejith N
TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-VEN-ARG
TOPSHOT-FBL-WC-2022-SAMERICA-QUALIFIERS-VEN-ARG / MIGUEL GUTIERREZ/GettyImages
facebooktwitterreddit

ഇന്റർ മിലാനിൽ നിന്നും ബാഴ്‌സലോണയിലേക്ക് തന്നെ എത്തിക്കുന്നതിനു വേണ്ടി സൂപ്പർതാരം ലയണൽ മെസി ശ്രമം നടത്തിയിരുന്നുവെന്നു വെളിപ്പെടുത്തി ഇറ്റാലിയൻ ക്ലബിന്റെ സ്‌ട്രൈക്കറായ ലൗടാരോ മാർട്ടിനസ്. മെസി ബാഴ്‌സയുടെ നായകനായിരുന്ന സമയത്താണ് ഈ ശ്രമങ്ങൾ ഉണ്ടായതെന്നാണ് ലൗടാരോ മാർട്ടിനസിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഏതാനും ട്രാൻസ്‌ഫർ ജാലകങ്ങളിൽ ലൗടാരോ മാർട്ടിനസിനെ സ്വന്തം തട്ടകത്തിലെത്തിക്കാൻ ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നു. സുവാരസിന് പകരക്കാരനായി ബാഴ്‌സ പരിഗണിച്ചിരുന്ന പ്രധാന സ്‌ട്രൈക്കർ ലൗടാരോ ആയിരുന്നെങ്കിലും അർജന്റീനിയൻ താരം ഇന്റർ മിലാനിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

"മെസി എന്നോട് ഇന്റർ മിലാനിലെ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ ഞാനദ്ദേഹത്തോട് എല്ലാ സമയത്തും പറഞ്ഞത് ഞാനിവിടെത്തന്നെ തുടരുമെന്നാണ്," സ്‌പോർട് മീഡിയ സെറ്റിനോട് സംസാരിക്കുമ്പോൾ ലൗടാരോ മാർട്ടിനസ് പറഞ്ഞു. ഇന്റർ മിലാനുമായി കരാർ പുതുക്കാൻ കഴിയുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചു.

"കരാറിൽ എത്തുന്നതിനു വേണ്ടി ഞാൻ ക്ലബുമായി സംസാരിച്ചു കൊണ്ടിരിക്കയാണ്. ഇന്ററിൽ ചേർന്നത് വളരെ നല്ലൊരു തീരുമാനം ആയിരുന്നു. ഞാനും എന്റെ കുടുംബവും ഇഷ്ടപ്പെടുന്ന ഈ നഗരത്തിൽ തുടരുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്," ലൗടാരോ വ്യക്തമാക്കി.

ഈ സീസണിലിതു വരെ പതിനാലു മത്സരങ്ങൾ ലീഗിൽ കളിച്ച ലൗടാരോ മാർട്ടിനസ് എട്ടു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി ഇന്ററിന്റെ ടോപ് സ്കോറർമാരിൽ ഒരാളാണ്. കൂടുതൽ മികച്ച പ്രകടനം നടത്തി ടീമിനെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും താരം പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit