Football in Malayalam

പാരഗ്വായ്‌ക്കെതിരായ മത്സരത്തിനിറങ്ങും മുൻപ് അർജന്റീനക്ക് തിരിച്ചടി, പരിക്കേറ്റ ലൗടാരോ മാർട്ടിനസ് കളിക്കില്ല

Sreejith N
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / MAURO PIMENTEL/GettyImages
facebooktwitterreddit

പാരഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങും മുൻപ് അർജന്റീനക്ക് തിരിച്ചടിയായി മുന്നേറ്റനിര താരം ലൗടാരോ മാർട്ടിനസിനു പരിക്ക്. ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാന്റെ സ്‌ട്രൈക്കറായ മാർട്ടിനസിന്റെ മസിലിനു പരിക്കാണെന്ന് അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോര്ടസും താരം കളിക്കില്ലെന്ന് ഇഎസ്‌പിഎന്നും റിപ്പോർട്ടു ചെയ്‌തു.

പാരഗ്വായ്‌ക്കെതിരെ നാളെ പുലർച്ചെ നടക്കാനിരിക്കുന്ന മത്സരത്തിൽ എല്ലാ താരങ്ങളും ലഭ്യമാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. ബ്രസീലിനെതിരെ കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിനിറങ്ങിയ അതെ ഇലവനെ സ്‌കലോണി അണിനിരത്തുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ലൗടാരോ മാർട്ടിനസിനു പരിക്കേൽക്കുന്നത്.

ഇന്റർ മിലാനു വേണ്ടി ഈ സീസണിൽ ആറു ലീഗ് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ നേടി ഫോമിലുള്ള മാർട്ടിനസിന്റെ അസാന്നിധ്യം അർജന്റീനക്ക് വലിയ തിരിച്ചറിയാണ്. മെസിക്കൊപ്പം ഒത്തിണക്കത്തോടെ കളിക്കുന്ന താരം കോപ്പ അമേരിക്ക ടൂർണമെന്റിലും ലോകകപ്പ് യോഗ്യത ഗ്രൂപ്പിലും മൂന്നു ഗോളുകൾ വീതം നേടിയിട്ടുണ്ട്.

ലൗടാരോ മാർട്ടിനസിനു പകരക്കാരനായി ഇന്റർ മിലൻറെ തന്നെ താരമായ ജൊവാക്വിൻ കൊറേയ കളിക്കുമെന്നാണ് സൂചനകൾ. 2019ലെ കോപ്പ അമേരിക്ക സെമി ഫൈനലിൽ അവസാനമായി തോൽവി വഴങ്ങിയ അർജനീന ഇരുപത്തിരണ്ടു മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് മത്സരത്തിനിറങ്ങുന്നത്.

facebooktwitterreddit