Football in Malayalam

ബാഴ്‌സയിൽ അടുത്തയാഴ്‌ച പുതിയ താരങ്ങളെത്തുമെന്ന് ലപോർട്ട; കൂമാൻ, മെസി എന്നിവരുടെ ഭാവിയെക്കുറിച്ചും ബാഴ്‌സ പ്രസിഡന്റ്

Sreejith N
FBL-ESP-LIGA-BARCELONA
FBL-ESP-LIGA-BARCELONA / JOSEP LAGO/Getty Images
facebooktwitterreddit

ബാഴ്‌സലോണ അടുത്ത സീസണു മുന്നോടിയായി നടത്താനിരിക്കുന്ന ട്രാൻസ്‌ഫർ പദ്ധതികളെക്കുറിച്ചും ടീമിന്റെ നായകനായ ലയണൽ മെസി, പരിശീലകൻ റൊണാൾഡ്‌ കൂമാൻ എന്നിവരുടെ ഭാവിയെക്കുറിച്ചും സംസാരിച്ച് ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. ചൊവ്വാഴ്ച കൂമാനുമായി ലപോർട്ട കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ബാഴ്‌സലോണ പ്രസിഡന്റ് മാധ്യമങ്ങളോട് സംസാരിച്ചത്.

"മെസിയുടെ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അത് പൂർത്തിയായിട്ടില്ല. മെസിക്ക് ബാഴ്‌സലോണയിൽ തുടരണമെന്നു തന്നെയാണ് ആഗ്രഹം, അതിനു വേണ്ടതെല്ലാം ഞങ്ങളുടെ കഴിവിനനുസരിച്ച് ചെയ്യന്നുണ്ട്. എല്ലാവരും മോഹിക്കുന്ന താരമാണ് അദ്ദേഹമെന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ ക്ലബിന്റെ സാധ്യതകൾക്കുള്ളിൽ നിന്ന് അദ്ദേഹം തുടരാൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യുന്നുണ്ട്," ലപോർട്ട പറഞ്ഞു.

കൂമാനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ലപോർട്ടയുടെ മറുപടി ഇങ്ങനെയായിരുന്നു. "ബാഴ്‌സലോണയിൽ മാറ്റങ്ങളുടെ സീസണില്ല. കൂമാനോടുള്ള ആദരവും പ്രൊഫെഷണൽ എന്ന നിലയിലുള്ള ബഹുമാനവും മൂലം സീസണു ശേഷം അദ്ദേഹത്തെ വിലയിരുത്തുമെന്നാണ് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നത്. ഞങ്ങൾ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം തീരുമാനം അടുത്തയാഴ്‌ച പ്രഖ്യാപിക്കാനാണ് ധാരണയായത്. അദ്ദേഹത്തിന് ഒരു വർഷം കൂടിയാണ് കരാർ ബാക്കിയുള്ളത്.

"ഇന്നലെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും കുഴപ്പമൊന്നുമില്ലാതെ സുഖമായി ഇരിക്കുന്നു. ഞാൻ വിളിച്ചിരുന്നു. ഈ പ്രൊജക്ടിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ധാരണയും സ്വീകാര്യതയും എനിക്ക് വേണം. എനിക്കും കൂമാനും പരസ്‌പര ബഹുമാനത്തോടെ എല്ലാ കാര്യങ്ങളും സംസാരിക്കാൻ കഴിയും. ഞങ്ങൾ സീസൺ വിലയിരുത്തുകയാണെന്നുൾപ്പെടെ എനിക്കു പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്," ലപോർട്ട വ്യക്തമാക്കി.

കൂമാനുമായി വ്യക്തതയുള്ള ബന്ധമുണ്ടെന്നു പറഞ്ഞ ലപോർട്ട അദ്ദേഹം ഇവിടെയുണ്ടായിരുന്ന പരിശീലകനാണെന്നും ഒരു വർഷം കൂടി കരാറിൽ ബാക്കിയുണ്ടെന്നും വെളിപ്പെടുത്തി. ലിവർപൂൾ താരം വൈനാൽഡം, മാഞ്ചസ്റ്റർ സിറ്റി താരം അഗ്യൂറോ എന്നിങ്ങനെ ഏതാനും ഫ്രീ ട്രാൻസ്ഫറുകൾ ബാഴ്‌സ പൂർത്തിയാക്കാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ അടുത്തയാഴ്ച ചില താരങ്ങൾ ടീമിലെത്തുമെന്നും ബാഴ്‌സലോണ പറഞ്ഞു.


facebooktwitterreddit