"ബാഴ്സലോണയിൽ തുടരാനുള്ള താൽപര്യം ഡെംബലെ അറിയിച്ചിട്ടില്ല"- ഫ്രഞ്ച് താരത്തിന്റെ ഭാവിയെക്കുറിച്ച് ലപോർട്ട


ഒസ്മാനെ ഡെംബലെയുടെ ബാഴ്സലോണയിലെ ഭാവിയെക്കുറിച്ച് വ്യക്തമാക്കി ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ട. ക്ലബിനൊപ്പം തുടരാനുള്ള താൽപര്യം ഡെംബലെ ഇതുവരെയും തങ്ങളെ അറിയിച്ചിട്ടില്ലെന്നും എന്നാൽ സീസൺ അവസാനിക്കുന്നതിനു മുൻപ് താരത്തെ ക്ലബിനൊപ്പം നിലനിർത്താനുള്ള ഒരു ചർച്ച കൂടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ബാഴ്സയിൽ എത്തിയതിനു ശേഷം നിരന്തരമായ പരിക്കുകൾ ആക്രമിച്ച ഡെംബലെ സാവി പരിശീലകനായി എത്തിയതിനു ശേഷം സമീപകാലത്തെ തന്റെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് അത് പുതുക്കി നൽകണമെന്ന് ബാഴ്സ താരങ്ങൾ തന്നെ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ലപോർട്ട അതേക്കുറിച്ച് സംസാരിച്ചത്.
Barcelona president Laporta tells @mundodeportivo: “We’ve no news for Ousmane Dembélé contract. If he wants to stay, he will have to adapt to our salary scale for next season”. ? #FCB
— Fabrizio Romano (@FabrizioRomano) March 26, 2022
“Talks are underway with Gavi and Araújo. Sergi Roberto? It’s in the hands of his agent”. pic.twitter.com/PyQA8oERXD
"നിലവിൽ, ഞങ്ങളുടെ ഭാഗത്ത്, ഒസ്മാനെ ഡെംബലെ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾ കേട്ടിട്ടില്ല. താരത്തിന്റെ ഏജന്റ് ഞങ്ങളുമായി അടുത്ത സമീപനം പുലർത്തുന്നുണ്ടോ എന്നറിയില്ല. എനിക്കങ്ങനെ തോന്നുന്നില്ല, അങ്ങിനെയുണ്ടായാൽ ഞാൻ അറിയും." മുണ്ടോ ഡിപോർറ്റീവോയോട് ലപോർട്ട പറഞ്ഞു.
"ലാ ലിഗയുടെ ഈ അവസാനഘട്ടത്തിൽ ഞങ്ങൾ ഏറ്റവും പ്രധാന ലക്ഷ്യമായി കരുതുന്നത് അതു വിജയിക്കാൻ ശ്രമം നടത്തുക എന്നതാണ്. ഈ സീസണു ശേഷം കുറച്ചു ചർച്ചകൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു, പക്ഷെ അത് ഞങ്ങൾ മുന്നോട്ടു വെച്ചിട്ടുള്ള ശമ്പള പരിധിക്കുള്ളിൽ നിന്നുകൊണ്ടു തന്നെയായിരിക്കും." ലപോർട്ട വ്യക്തമാക്കി.
കരാർ പുതുക്കാൻ തയ്യാറാവാത്തതിനാൽ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഡെംബലെയോട് ക്ലബ് വിടാൻ ബാഴ്സലോണ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതിനു തയ്യാറാകാതെ ക്ലബിനൊപ്പം തുടർന്ന താരം അവസാന അഞ്ചു മത്സരങ്ങളിൽ ഏഴു ഗോളുകളിൽ പങ്കാളിയായി താൻ ടീമിന് അവിഭാജ്യഘടകമാണെന്ന് തെളിയിക്കുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.