'ലയണൽ മെസിയുമായുള്ള ബന്ധം മോശമായി' - താരം ക്ലബ് വിട്ടതിനെക്കുറിച്ച് പ്രതികരിച്ച് ലപോർട്ട


ബാഴ്സയിലെ പ്രതിസന്ധികളെക്കുറിച്ചും മറ്റും വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ലയണൽ മെസി ക്ലബ് വിടാനുണ്ടായ കാരണം വ്യക്തമാക്കി പ്രസിഡന്റായ യോൻ ലപോർട്ട. ലയണൽ മെസി പിഎസ്ജിയിലേക്ക് ചേക്കേറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച അദ്ദേഹം അവസാന സമയത്ത് ക്ലബും താരവും തമ്മിലുള്ള ബന്ധം മോശമായിരുന്നു എന്നും സമ്മതിച്ചു.
"നിരവധി വർഷങ്ങളായി വിജയകരമായി മുന്നോട്ടു പോയിരുന്ന ഒരു ബന്ധമായിരുന്നു ഏതെങ്കിലും അവസാന സമയങ്ങളിൽ അതു മോശമായിരുന്നു. മെസിയെ അവതരിപ്പിച്ചത് എല്ലാ ബാഴ്സലോണ ആരാധകരെയും പോലെ എനിക്കും വിചിത്രമായി തോന്നി. താരം ബാഴ്സലോണയിൽ തന്നെ തുടരണമെന്നായിരുന്നു എനിക്കു താൽപര്യം. പക്ഷെ ഞങ്ങൾ ശരിയായ തീരുമാനമാണ് എടുത്തത്, ബാഴ്സയാണ് മറ്റെല്ലാത്തിനേക്കാളും വലുത്."
The president discussed the Argentine's exit and the contract talks.https://t.co/RbiGIuq4mc
— MARCA in English (@MARCAinENGLISH) August 16, 2021
"ഞാനദ്ദേഹത്തിന് നന്മകൾ നേരുന്നു, താരം സന്തോഷത്തോടെ തുടരണം എന്നാണു എന്റെ ആഗ്രഹം. മെസിയത് അർഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ എതിരാളികളായിരിക്കാം, അതുകൊണ്ടു തന്നെ എതിരാളികളായി തന്നെയാണ് ഇനി പലപ്പോഴും കൈകാര്യം ചെയ്യേണ്ടത്." ലപോർട്ട പറഞ്ഞു.
കരാർ സംബന്ധിച്ച ചർച്ചകളെക്കുറിച്ച് ലയണൽ മെസി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും ലപോർട്ട പറഞ്ഞു. നേരത്തെ ചുമതല ഉണ്ടായിരുന്ന ബോർഡിന്റെ കണക്കുകൾ പ്രകാരമാണ് ലയണൽ മെസിയെ വീണ്ടും ടീമിന്റെ ഭാഗമാക്കണമെന്നു തങ്ങൾ കരുതിയിരുന്നതെന്നും എന്നാൽ അതിനു കഴിയില്ലെന്ന് പിന്നീട് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. മെസിക്ക് കരാർ സംബന്ധിച്ച് ഉറപ്പു നൽകിയതിന് ശേഷമാണ് ഇത് സംഭവിച്ചതെന്നും ലപോർട്ട വ്യക്തമാക്കി.
ബാഴ്സലോണയിൽ തന്നെ തുടരാൻ ലയണൽ മെസി ശമ്പളത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്താൻ തയ്യാറായതായും എന്നാൽ സാമ്പത്തിക സാഹചര്യങ്ങൾ അതിനുള്ള സാധ്യതകൾ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നൽകിയ വാഗ്ദാനങ്ങൾ ഞങ്ങൾക്ക് പാലിക്കാൻ കഴിഞ്ഞില്ലെങ്കിലും താരത്തിന്റേതായ നല്ല ഓർമകളിൽ ജീവിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലയണൽ മെസിക്ക് പാരീസിൽ നല്ലൊരു ജീവിതം ആശംസിച്ച ലപോർട്ട താരത്തെ ആരും ക്യാമ്പ് നൂവിൽ അധിക്ഷേപിച്ചിട്ടില്ലെന്നു വ്യക്തമാക്കി. കരാർ നൽകാൻ കഴിയാത്തതിൽ രണ്ടു പാർട്ടികൾക്കും നിരാശയുണ്ടെന്നും എന്നാൽ അവസാനം അതു വിചാരിച്ച രൂപത്തിലല്ല അവസാനിച്ചതെന്നത് ഖേദകരമാണെന്നും ലപോർട്ട കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.