Football in Malayalam

ബയേണിനെ പരാജയപ്പെടുത്താൻ ബാഴ്‌സലോണക്കാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ജൊവാൻ ലപോർട്ട

Ali Shibil Roshan
Laporta is convinced Barcelona can beat Bayern Munich
Laporta is convinced Barcelona can beat Bayern Munich / Quality Sport Images/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ ശക്തരായ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി റൗണ്ട്-ഓഫ്-16ലേക്ക് മുന്നേറാൻ ബാഴ്‌സലോണക്ക് കഴിയുമെന്ന് ക്ലബ് പ്രസിഡന്റ് ജൊവാൻ ലപോർട്ട.

നിലവിൽ ഗ്രൂപ്പ് ഇയിൽ 5 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണെങ്കിലും, അടുത്ത മത്സരത്തിലെ ഫലം കാറ്റലൻ ക്ലബിന് വളരെ നിർണായകമാണ്. ബയേണിന് എതിരെ ബാഴ്‌സ തോൽക്കുകയും, 5 പോയിന്റുകളുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള ബെൻഫിക്ക ഡൈനാമോ കീവിനെ പരാജയപ്പെടുത്തുകയും ചെയ്‌താൽ, സ്പാനിഷ് വമ്പന്മാർക്ക് ചാമ്പ്യൻസ് ലീഗിന്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിയില്ല.

ഡൈനാമോ കീവിനെതിരെ വിജയസാധ്യത കൂടുതൽ കൽപിക്കുന്നത് ബെൻഫിക്കക്കാണെന്നതിനാൽ തന്നെ, ബയേണിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും ബാഴ്‌സ ലക്ഷ്യമിടുന്നുണ്ടാവില്ല. അതിന് തങ്ങൾക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നാണ് ബാഴ്‌സലോണ പ്രസിഡന്റായ ലപോർട്ട പറയുന്നത്.

"ബയേണിനെ തോൽപ്പിക്കുക എന്നത് നേടാനാകുന്ന കാര്യമാണ്. ഒരു അത്ഭുതം സംഭവിക്കാൻ പോകുന്നു, ഞങ്ങൾ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," ലപോർട്ട എഎസിനോട് പറഞ്ഞു.

“സാവി വളരെ പ്രചോദിതനും ശക്തനുമാണ്. എല്ലാം നന്നായി നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സാവിയുടെ വരവ് ഞങ്ങളുടെ എതിരാളികളിൽ നിന്ന് അൽപ്പം ബഹുമാനം സൃഷ്ടിച്ചുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്കത് വീണ്ടും ചെയ്യാൻ കഴിയുമെന്ന് അവർക്കറിയാം."

അതേ സമയം, ഗ്രൂപ്പിൽ ബയേണുമായി നേരത്തെ നടന്ന മത്സരത്തിൽ ബാഴ്‌സലോണ 3-0ത്തിന് പരാജയപ്പെട്ടിരുന്നു. എന്നാൽ, കൂമാനെ പുറത്താക്കി, സാവിയെ നിയമിച്ച ബാഴ്‌സലോണ, ഒരു അനുകൂല ഫലമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.


facebooktwitterreddit