Football in Malayalam

മാഞ്ചസ്റ്റർ സിറ്റി താരം ഫെറൻ ടോറസിലുള്ള താൽപര്യം വ്യക്തമാക്കി ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട

Sreejith N
Manchester City v Wycombe Wanderers F.C. - Carabao Cup Third Round
Manchester City v Wycombe Wanderers F.C. - Carabao Cup Third Round / James Gill - Danehouse/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റനിര താരമായ ഫെറൻ ടോറസിൽ ബാഴ്‌സലോണക്കുള്ള താൽപര്യം വ്യക്തമാക്കി ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. സാവി പരിശീലകനായി എത്തിയതിനു ശേഷം ടീമിനെ ശക്തിപ്പെടുത്താൻ ഒരുങ്ങുന്ന ബാഴ്‌സലോണ അതിന്റെ ഭാഗമായാണ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഫെറൻ ടോറസിനായി ശ്രമം നടത്തുന്നത്.

"ഞങ്ങൾ ലക്‌ഷ്യമിട്ടിട്ടുള്ള ഏതാനും താരങ്ങളിൽ ഒരാൾ ഫെറൻ ടോറസാണ്, എന്നാൽ അതിനൊപ്പം തന്നെ മറ്റു ചില താരങ്ങളെയും ഞങ്ങൾ ലക്‌ഷ്യം വെച്ചിട്ടുണ്ട്. എല്ലാം എങ്ങിനെ പോകുന്നുവെന്ന് അറിയാൻ നമുക്ക് കാത്തിരിക്കേണ്ടി വരും." ടിവി ത്രീയോട്‌ സംസാരിക്കുമ്പോൾ ലപോർട്ട പറഞ്ഞു.

"സാവി ഞങ്ങളോട് സ്‌ക്വാഡിനെ കൂടുതൽ ശക്തിപ്പെടുത്താൻ പറഞ്ഞിട്ടുണ്ട്, അതിനു വേണ്ടി ഞങ്ങൾ ശ്രമം നടത്തുകയും ചെയ്യുന്നു. എന്നാൽ ഈ സമയത്ത് അതിനുള്ള സാലറി മാർജിൻ ഞങ്ങൾക്കില്ല. ഈ സമയത്ത് ഇതൊന്നും സാധ്യമല്ലെങ്കിലും സ്പോർട്സ് മാനേജ്‌മെന്റ് ഞങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്." ലപോർട്ട വ്യക്തമാക്കി.

നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തു കിടക്കുന്ന ബാഴ്‌സലോണ സാവി പരിശീലകനായി എത്തിയതിനു ശേഷം ഒരുണർവു കാണിക്കുന്നുണ്ടെങ്കിലും കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ ജനുവരിയിൽ പുതിയ താരങ്ങളെ എത്തിക്കേണ്ടത് നിർബന്ധമാണ്. പെപ് ഗ്വാർഡിയോളയും ലപോർട്ടയും തമ്മിലുള്ള മികച്ച ബന്ധം പരിഗണിക്കുമ്പോൾ ടോറസ് എത്താനുള്ള സാധ്യതയുമുണ്ട്.

ഫെറൻ ടോറസിന് ബാഴ്‌സലോണയിലേക്ക് വരാൻ വളരെയധികം താൽപര്യമുണ്ടെങ്കിലും മാഞ്ചസ്റ്റർ സിറ്റി നേതൃത്വത്തിനു വേണ്ട ട്രാൻസ്‌ഫർ ഫീസ് നിലവിലെ സാഹചര്യത്തിൽ നൽകാൻ ബാഴ്‌സക്കു കഴിയുമോയെന്നു സംശയമാണ്. അങ്ങിനെയെങ്കിൽ ഒരു ലോൺ കരാറായിരിക്കും ബാഴ്‌സ കൂടുതൽ പരിഗണിക്കുക.

facebooktwitterreddit