എതിരാളികളിൽ നിന്നും മെസിക്കു പിന്തുണ, താരത്തെ ലാ ലിഗ വിടാൻ അനുവദിക്കരുതെന്ന് ഗെറ്റാഫെ പ്രസിഡണ്ട്


ലയണൽ മെസിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളിൽ പ്രതികരണവുമായി ഗെറ്റാഫെ പ്രസിഡന്റ് ഏഞ്ചൽ ടോറസ്. മെസിക്ക് പിന്തുണ പ്രഖ്യാപിച്ച ഗെറ്റാഫെ പ്രസിഡന്റ് താരത്തെ ലീഗ് വിടാൻ അനുവദിക്കാൻ ലാ ലിഗ നേതൃത്വത്തിനു കഴിയില്ലെന്നും അങ്ങിനെ സംഭവിച്ചാൽ അതു വലിയ തെറ്റാണെന്നും അഭിപ്രായപ്പെട്ടു.
ബാഴ്സലോണ കരാർ അവസാനിച്ച മെസി നിലവിൽ ഫ്രീ ഏജന്റായി തുടരുകയാണ്. വേതനബില്ലുമായി ബന്ധപ്പെട്ട സങ്കീർണതകളിൽ പരിഹാരം കാണാൻ കഴിയാത്തതിനാൽ അതു പുതുക്കി നൽകാൻ ഇതുവരെയും ക്ലബ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ താരത്തിനു മാത്രമായി ഒരിളവും നൽകാൻ കഴിയില്ലെന്നു പറഞ്ഞ് ലാ ലിഗ നേതൃത്വം പ്രതിസന്ധികൾ കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു.
While FC Barcelona are hopeful of announcing Lionel Messi's new deal in the coming days, Getafe president Angel Torres has insisted LaLiga "cannot allow the Argentine star to leave Spain".
— Kick Off (@KickOffMagazine) July 28, 2021
Full story ➡ https://t.co/OnytO8CU90 pic.twitter.com/t2X4tAS7UB
"ഞാനിക്കാര്യം ലപോർട്ട, ടെബാസ് എന്നിവരുമായി സംസാരിച്ചിരുന്നു. മെസിയെ ലീഗ് വിടാനനുവദിക്കാൻ ലാ ലിഗ നേതൃത്വത്തിനു കഴിയില്ല. അങ്ങിനെ ചെയ്താൽ അതൊരു തെറ്റായിരിക്കും, എല്ലാവരും അതിൽ പശ്ചാത്തപിക്കുകയും ചെയ്യും. സാമ്പത്തിക നിയന്ത്രണങ്ങളെ അനുസരിച്ചു കൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും മികച്ച താരം സ്പെയിനിൽ റിട്ടയർ ചെയ്യണം. കോവിഡ് മൂലം ആയിരം മില്യൺ യൂറോയോളം നഷ്ടമായ വർഷത്തിനു ശേഷം ലാ ലിഗ അയവു കാണിക്കണമെന്നാണ് എനിക്കു പറയാനുള്ളത്."
"മെസി, റൊണാൾഡോ എന്നീ താരങ്ങൾ ക്ലബ് വിട്ടാൽ അതു ഞങ്ങളെ ബാധിക്കുമെന്നതു കൊണ്ട് അതൊഴിവാക്കാൻ ഞാൻ പരമാവധി ശ്രമിക്കും. ചിലപ്പോൾ അത് വിചിത്രമായി തോന്നിയേക്കാം. എന്നെ സംബന്ധിച്ച് മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം, അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും മികച്ച ലീഗായ ലാ ലിഗയിൽ താരം തുടരണം." മുണ്ടോ ഡിപോർറ്റീവോയോട് ടോറസ് പറഞ്ഞു.
ഏറ്റവുമവസാനം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം മെസി ബാഴ്സലോണയുമായി ഓഗസ്റ്റ് മാസം ആദ്യവാരത്തിൽ തന്നെ പുതിയ കരാർ ഒപ്പിടും. ബാഴ്സലോണ ആരാധകരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ് ഈ വാർത്ത.