ലാ ലിഗ കിരീടപ്പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി


മയോർക്കക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം നേടി ലാ ലിഗ പോയിന്റ് ടേബിളിൽ സെവിയ്യയെക്കാൾ പത്ത് പോയിന്റ് മുന്നിലെത്തിയെങ്കിലും ലീഗ് കിരീടത്തിനായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് കാർലോ ആൻസലോട്ടി. എസി മിലാൻ പരിശീലകൻ ആയിരിക്കെ ലിവർപൂളുമായി നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മൂന്നു ഗോളിന്റെ ലീഡ് നേടിയതിനു ശേഷം തോൽവി വഴങ്ങിയ ചരിത്രം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം റയൽ കിരീടമുറപ്പിച്ചുവെന്ന വാദങ്ങളെ തള്ളിയത്.
കരിം ബെൻസിമയുടെ ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയറിന്റെ ഗോളുമാണ് മയോർക്കക്കെതിരെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനു മികച്ച വിജയം നേടാൻ സഹായിച്ചത്. ഇനി പത്തു മത്സരങ്ങൾ ശേഷിക്കെ റയൽ മാഡ്രിഡ് ലാ ലിഗ കിരീടം കൈവിടാൻ അത്ഭുതങ്ങൾ സംഭവിക്കണമെങ്കിലും അക്കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കാൻ ആൻസലോട്ടി തയ്യാറായില്ല.
If Real Madrid win La Liga this season, Carlo Ancelotti will become the first manager to win every top 5 league title ❤️ pic.twitter.com/ThZ6fAk7xc
— SPORTbible (@sportbible) March 14, 2022
"ഒന്നും മാറിയിട്ടില്ല. ഞായറാഴ്ച ഞങ്ങൾക്ക് ബാഴ്സക്കെതിരെ കളിച്ചു വിജയിച്ച് ടീം ശാരീരികപരമായി നല്ല രീതിയിൽ നിൽക്കുന്നതിന്റെ ഗുണം നേടണം. ഒരു ചാമ്പ്യൻസ് ലീഗ് ഫൈനൽ എതിരില്ലാതെ മൂന്നു ഗോളുകൾക്ക് വിജയിച്ചു നിൽക്കെ തോൽക്കുന്നത് എങ്ങിനെയെന്ന് എനിക്കറിയാം, അത് സംഭവിച്ച കാര്യമാണ്." റയൽ മാഡ്രിഡ് ലാ ലിഗ കിരീടം ഉറപ്പിച്ചുവെന്ന അഭിപ്രായത്തോട് ആൻസലോട്ടി പ്രതികരിച്ചു.
ലാ ലിഗ കിരീടത്തിലേക്കുള്ള പ്രയാണത്തിൽ ബാഴ്സലോണ, സെവിയ്യ, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകൾ മാത്രമാണ് റയൽ മാഡ്രിഡിനു കുറച്ചെങ്കിലും ഭീഷണി ഉയർത്തുന്നത്. എന്നാൽ ഈ സീസണിൽ റയലിന്റെ ഫോമിന് അടുത്തെത്താൻ ഇവർക്കു കഴിഞ്ഞിട്ടില്ലെന്നിരിക്കെ കിരീടം റയൽ ഉറപ്പിച്ചതു പോലെയാണ്. ഇതോടെ സീരി എ, ലീഗ് വൺ, ബുണ്ടസ്ലിഗ, പ്രീമിയർ ലീഗ്, ലാ ലിഗ എന്നിവ നേടിയ പരിശീലകനെന്ന അപൂർവനേട്ടം കാർലോ ആൻസലോട്ടിക്ക് സ്വന്തമാകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.