ഹാലൻഡ് ബാഴ്‌സലോണയിലും എംബാപ്പെ റയൽ മാഡ്രിഡിലുമെത്താനാണ് ആഗ്രഹമെന്ന് ലാ ലിഗ പ്രസിഡന്റ്

Presentation Of ESC Madrid
Presentation Of ESC Madrid / AFP7/GettyImages
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ബ്രൂട് ഹാലൻഡ് ബാഴ്‌സലോണയിലും പിഎസ്‌ജി താരമായ കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലും എത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ലാ ലിഗ പ്രസിഡന്റായ ഹാവിയർ ടെബാസ്. ലോകഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച യുവതാരങ്ങളായ ഇവർ ഈ രണ്ടു ക്ലബുകളിൽ കളിക്കുന്നത് മത്സരം വർധിപ്പിക്കുന്നതിനൊപ്പം ലാ ലിഗക്ക് ഗുണം ചെയ്യുമെന്ന് ടെബാസ് പറഞ്ഞു.

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന എംബാപ്പെ കരാർ പുതുക്കാതെ ഫ്രഞ്ച് ക്ലബ് വിടുകയാണെങ്കിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത കൂടുതൽ. അടുത്ത സമ്മറിൽ റിലീസിംഗ് ക്ളോസ് നിലവിൽ വരുന്ന എർലിങ് ബ്രൂട് ഹാലൻഡിനെ സ്വന്തമാക്കാൻ ബാഴ്‌സലോണയും സജീവമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് ടെബാസിന്റെ പ്രതികരണം.

"ഞാൻ ഹാലൻഡിനെ ബാഴ്‌സലോണയിലും എംബാപ്പയെ റയൽ മാഡ്രിഡിലും കാണാന് ഇഷ്‌ടപ്പെടുന്നത്." ഒരു റയൽ മാഡ്രിഡ് ആരാധകൻ കൂടിയായ ഹാവിയർ ടെബാസ്‌ എബിസിയോട് സംസാരിക്കുമ്പോൾ പറഞ്ഞു. റയൽ മാഡ്രിഡ് ആരാധകൻ എന്നതിനേക്കാൾ ലാ ലിഗ ആരാധകൻ ആയതിനാലാണ് ഈ രണ്ടു താരങ്ങൾ വ്യത്യസ്‌ത ക്ലബുകളിൽ കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"മുൻപ് രണ്ടു മഹത്തായ കളിക്കാരായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒപ്പം ഇവിടെയുണ്ടായിരുന്ന അതെ ഭാഗ്യം വീണ്ടുമുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ടീമുകളിലാണ് അവർ ഉണ്ടായിരുന്നത്. അതിനാൽ ഞാൻ ഒരു മാഡ്രിഡ് ആരാധകൻ എന്നതിനേക്കാൾ ലാ ലിഗ ആരാധകനാണ്." ടെബാസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലാ ലിഗ വിട്ടത് ലീഗിന്റെ മോടി ഒരൽപ്പം കുറച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. രണ്ടു ക്ലബുകളും ഭാവി ടീമിനെ സൃഷ്‌ടിക്കാൻ ശ്രമിക്കുമ്പോൾ അതിനൊപ്പം ഈ താരങ്ങളുമുണ്ടെങ്കിൽ പഴയ പ്രതാപം ലാ ലിഗക്ക് തിരിച്ചു പിടിക്കാൻ കഴിയും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.