Football in Malayalam

സിവിസി കരാർ അംഗീകരിച്ച് ലാ ലിഗ ക്ലബുകൾ, കരാറിനെ എതിർത്തു വോട്ട് ചെയ്‌ത്‌ നാല് ക്ലബുകൾ

Sreejith N
The La Liga Logo with the Atlético Madrid, Real Madrid and FC Barcelona Club Badges
The La Liga Logo with the Atlético Madrid, Real Madrid and FC Barcelona Club Badges / Visionhaus/Getty Images
facebooktwitterreddit

സ്വകാര്യ കമ്പനിയായ സിവിസി ലാ ലിഗയിൽ നിക്ഷേപം നടത്തുന്നതിനുള്ള കരാർ ലീഗിലെ ഭൂരിഭാഗം ക്ലബുകളും ഇന്നലെ നടന്ന വോട്ടെടുപ്പിലൂടെ അംഗീകരിച്ചു. അതേസമയം ഈ കരാർ നടപ്പിലാക്കുന്നതിനെതിരെ തുടക്കം മുതൽ എതിർപ്പു പ്രകടിപ്പിച്ചിരുന്ന റയൽ മാഡ്രിഡും ബാഴ്‌സലോണയും അടക്കം നാല് ക്ലബുകൾ ഇതിനെതിരെ വോട്ടു ചെയ്‌തിട്ടുണ്ട്‌.

എതിർത്തു വോട്ട് ചെയ്‌ത ക്ലബുകളുടെ ടെലിവിഷൻ അവകാശങ്ങളുടെ പത്ത് ശതമാനം ലഭിക്കുന്നതിന് വേണ്ടി സിവിസി നീക്കങ്ങൾ നടത്തുകയില്ലെന്ന് കരാറിൽ അവസാന നിമിഷം ഭേദഗതി വരുത്തിയിട്ടുണ്ട്. സിവിസി ലാ ലീഗയിൽ നിക്ഷേപിക്കുന്ന 2.7 ബില്യൺ യൂറോ ഇതോടെ റയലും ബാഴ്‌സയുമടക്കമുള്ള നാല് ക്ലബുകൾക്ക് ലഭിക്കില്ലെന്നും വ്യക്തമായി.

അതേസമയം പുതിയ കരാറിനു ഈ നാല് ക്ലബുകളുടെ വരുമാനത്തിലോ അവകാശത്തിലോ നിലവിലോ ഭാവിയിലോ ഒരു സ്വാധീനവും ചെലുത്താൻ കഴിയില്ല. കരാറിനെ ഭൂരിഭാഗം ക്ലബുകളും അംഗീകരിച്ചപ്പോൾ നാല്പത്തിരണ്ടിൽ മുപ്പത്തിയെട്ടു വോട്ടും അവർക്ക് ലഭിക്കുകയായിരുന്നു.

കരാറിന്റെ ഭാഗമായി നിക്ഷേപിക്കുന്ന തുക സ്പെയിനിലെ ഏറ്റവും മുകളിലുള്ള രണ്ടു ഡിവിഷനുകളിൽ കളിക്കുന്ന ക്ലബുകൾക്കാണ് ലഭിക്കുക. റയലും ബാഴ്‌സയും എതിർത്തതോടെ അവർക്ക് നൽകാൻ വെച്ചിരുന്ന മുന്നൂറു മില്യൺ യൂറോ മറ്റൊരു ക്ലബുകൾക്കും നൽകാതെ മൂന്നു വർഷത്തേക്ക് അങ്ങിനെ തന്നെ നിലനിർത്തും. ഈ ടീമുകളെ യാതൊരു തരത്തിലും കരാർ ബാധിക്കില്ല.

ടെലിവിഷൻ അവകാശങ്ങളുടെ മൂല്യം വർധിക്കുന്നത് അനുസരിച്ച് ക്ലബുകളുടെ ലാഭത്തിലും ഉയർച്ചയുണ്ടാകും. റയലും ബാഴ്‌സയും ഉന്നയിച്ച പരാതികളെ ഇതില്ലാതാക്കുന്നുവെന്നും കരാറിനെ ലളിതമാക്കുന്നുണ്ട് എന്നുമാണ് സിവിസി ഇതിലൂടെ ഉറച്ചു വിശ്വസിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit