Football in Malayalam

പിഎസ്‌ജി സൂപ്പർതാരം കെയ്‌ലിൻ എംബാപ്പെ ഒരു നാൾ റയൽ മാഡ്രിഡിലെത്തുമെന്ന് കരീം ബെൻസിമ

By Krishna Prasad
France v Switzerland - UEFA Euro 2020: Round of 16
France v Switzerland - UEFA Euro 2020: Round of 16 / Daniel Mihailescu - Pool/Getty Images
facebooktwitterreddit

പിഎസ്‌ജി സൂപ്പർതാരം കെയ്‌ലിൻ എംബാപ്പെ എന്നെങ്കിലുമൊരിക്കൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് സ്പാനിഷ് ക്ലബിന്റെ മുന്നേറ്റനിര താരമായ കരീം ബെൻസിമ.

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ എംബാപ്പെയെ തങ്ങളുടെ ടീമിലെത്തിക്കുക എന്നത് റയൽ മാഡ്രിഡിന്റെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നാണ്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ സ്വന്തമാക്കാൻ പിഎസ്‌ജിക്ക് വൻതുക റയൽ ഓഫർ ചെയ്തിരുന്നെങ്കിലും, ഫ്രഞ്ച് ക്ലബ് അതെല്ലാം നിരസിച്ചത് മൂലം അവർക്ക് യുവതാരത്തെ ടീമിലെത്തിക്കാൻ സാധിച്ചിച്ചിരുന്നില്ല.

എന്നാൽ, ഒരു നാൾ എംബാപ്പെ റയൽ മാഡ്രിഡ് താരമാകുമെന്ന് തന്നെയാണ് ഫ്രഞ്ച് ദേശിയ ടീമിലെ അദ്ദേഹത്തിന്റെ സഹതാരം കൂടിയായ ബെൻസിമ വിശ്വസിക്കുന്നത്.

"അവൻ അത് സ്വയം പറഞ്ഞിട്ടുണ്ട്. അവൻ മറ്റെന്തെങ്കിലും കാണാൻ ആഗ്രഹിക്കുന്നു. റയലിനായി അവൻ ഒരു നാൾ കളിക്കും. എപ്പോൾ എന്ന് എനിക്കറിയില്ല. പക്ഷേ അവൻ വരും. ഭാവിയിൽ എപ്പോഴെങ്കിലും അത് സംഭവിക്കുമെന്ന് ഉറപ്പാണ്," എൽ'എക്കിപ്പിന് നൽകിയ അഭിമുഖത്തിൽ ബെൻസിമ പറഞ്ഞു.

പിഎസ്‌ജിയുമായുള്ള കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കെ, പുതിയ കരാർ ഒപ്പിടുന്നതിനോട് താരം ഇത് വരെയും അനുകൂല നിലപാട് എടുത്തിട്ടില്ല. അതിനാൽ തന്നെ, 2021/22 സീസണിന് ശേഷം ഫ്രീ ട്രാൻസ്ഫറിൽ താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.


facebooktwitterreddit