അടുത്ത സീസണിൽ എംബാപ്പെ റയല്‍ മാഡ്രിഡിലുണ്ടാകും; നിക്കോളസ് അനെല്‍ക്ക

അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിനായി പി.എസ്.ജിയുടെ ഫ്രഞ്ച് താരം കെയ്ലിൻ എംബാപ്പെ കളിക്കുമെന്ന അഭിപ്രായവുമായി ഇരു ക്ലബുകളുടെയും മുൻ താരമായ നിക്കോളസ് അനെല്‍ക്ക. മാര്‍ക്കക്ക് നല്കിയ അഭിമുഖത്തിലാണ് അനെൽക്ക ഇക്കാര്യം പറഞ്ഞത്.
ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന എംബാപ്പെ ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അങ്ങനെയിരിക്കെയാണ്, അടുത്ത സീസണിൽ താരം സ്പാനിഷ് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് റയലിന്റെയും പിഎസ്ജിയുടെയും മുൻ താരമായ അനെൽക്ക പറയുന്നത്.
"പൊതുവേ ഒരു കളിക്കാരന് ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ് വിടാന്‍ ആഗ്രഹിക്കുമ്പോള്‍ അയാള്‍ക്ക് തുടരാന്‍ താല്പര്യമുണ്ടെങ്കില് അവന് നേരത്തെ കരാറിലെത്തുമെന്ന് ഞാന്‍ കരുതുന്നു. അടുത്ത വര്‍ഷം അവന് റയല്‍ മാഡ്രിഡിലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു'' അനെല്‍ക്ക മാര്‍ക്കയോട് പറഞ്ഞു.
റയല്‍ മാഡ്രിഡും പി.എസ്.ജിയും തമ്മിലുള്ള മത്സരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതൊരു നേരത്തെയുള്ള ഫൈനലാണെന്ന് അനെല്‍ക്ക മറുപടി പറഞ്ഞു. "ഇത് നേരത്തെയുള്ള ഫൈനലാണ്. രണ്ട് മികച്ച ടീമുകൾ, രണ്ട് മികച്ച ക്ലബുകൾ. [റയല്‍] മാഡ്രിഡിന് ഞാൻ ചെറിയ മുന്‍തൂക്കം നല്കുന്നു. കാരണം അവര്‍ക്ക് കൂടുതല്‍ പരിചയസമ്പത്തുണ്ട്," അനെൽക്ക കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 16നാണ് ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡും പി.എസ്.ജിയും തമ്മിലുള്ള റൗണ്ട്-ഓഫ്-16 ആദ്യ പാദ മത്സരം നടക്കുന്നത്. മാർച്ച് 10നാണ് രണ്ടാം പാദ മത്സരം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.