Transfers

കിലിയൻ എംബാപ്പെ പിഎസ്‌ജിയിൽ തുടരും; തന്റെ തീരുമാനം റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനെ അറിയിച്ച് താരം

Ali Shibil Roshan
Mbappe has decided to stay at PSG
Mbappe has decided to stay at PSG / FRANCK FIFE/GettyImages
facebooktwitterreddit

കിലിയൻ എംബാപ്പെയുടെ ഭാവി സംബന്ധിച്ച് ഏറെ നാളായുള്ള അനിശ്ചിതത്വങ്ങൾക്ക് അവസാനാമാകുന്നു. താരത്തെ നിലനിറുത്താനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങൾ വിജയം കണ്ടതായാണ് ഒടുവിൽ പുറത്ത് വരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

പിഎസ്‌ജിയിൽ തുടരുക എന്നതാണ് തന്റെ തീരുമാനമെന്ന് എംബാപ്പെക്ക് വേണ്ടി ഏറെ നാളായി രംഗത്തുള്ള റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനോട് താരം വ്യക്തമാക്കിയതായാണ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കുന്നത്.

എംബാപ്പെ പിഎസ്‌ജിയുമായി മൂന്ന് വർഷ കരാറിൽ ഒപ്പിടുമെന്നാണ് ദി ഗ്വാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. കരാർ ഒന്നോ രണ്ടോ വർഷത്തേക്ക് നീട്ടാനുള്ള ഓപ്‌ഷൻ കരാറിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു.


facebooktwitterreddit