റയൽ മാഡ്രിഡുമായും പിഎസ്ജിയുമായും കരാറുണ്ട്, അവസാന തീരുമാനം കിലിയൻ എംബാപ്പെയുടേതെന്ന് താരത്തിന്റെ മാതാവ്

റയൽ മാഡ്രിഡുമായും പാരീസ് സെന്റ്-ജെർമാനുമായും കരാർ കാര്യത്തിൽ ധാരണയിലെത്തിയതായും, ഏത് ക്ലബിന്റെ ഓഫറാണ് സ്വീകരിക്കുന്നതെന്ന് കിലിയൻ എംബാപ്പെ തീരുമാനിക്കുമെന്നും താരത്തിന്റെ മാതാവ് ഫയ്സ ലമാരി വ്യക്തമാക്കി.
"റയൽ മാഡ്രിഡുമായും പാരീസ് സെന്റ്-ജെർമെനുമായും ഞങ്ങൾക്ക് ഒരു കരാറുണ്ട്. ഇനി കിലിയൻ തീരുമാനിക്കും," താരത്തിന്റെ മാതാവ് കോറ പ്ലസിനോട് പറഞ്ഞു.
"പിഎസ്ജിയിൽ നിന്നും റയൽ മാഡ്രിഡിൽ നിന്നുമുള്ള രണ്ട് ഓഫറുകളും ഏതാണ്ട് സമാനമാണ്. കിലിയൻ ഒരു തീരുമാനമെടുക്കും," താരത്തിന്റെ മാതാവ് വ്യക്തമാക്കി.
Kylian Mbappé’s mother Fayza: “We have an agreement with both Real Madrid and Paris Saint-Germain. Kylian will now decide”, she told @KoraPlusEG. ?⭐️ #Mbappé
— Fabrizio Romano (@FabrizioRomano) May 20, 2022
“The two offers from PSG and Real Madrid are almost identical. It’s up to Kylian now, he will make a decision”. pic.twitter.com/ad1MZ1JhxU
ഈ സീസണോടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്ന എംബാപ്പെയെ നിലനിറുത്താൻ ഫ്രഞ്ച് ക്ലബും, താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡുമാണ് രംഗത്തുള്ളത്. താരത്തെ സ്വന്തമാക്കാനാകുമെന്ന വിശ്വാസത്തിലാണ് ഇരു ടീമുകളും.
തന്റെ തീരുമാനം ഇരു ക്ലബുകളോടും എംബാപ്പെ ഈ വാരാന്ത്യത്തോടെ അറിയിക്കുമെന്നുമാണ് അടുത്ത വൃത്തങ്ങൾ 90minനോട് വ്യക്തമാക്കുന്നത്. എന്നാൽ ഏത് ക്ലബാകും താരം തിരഞ്ഞെടുക്കുകയെന്ന കാര്യം വ്യക്തമല്ല.