ഫിഫ 23 ഗെയിം റേറ്റിങ്ങില്‍ മെസ്സിയെയും റൊണാൾഡോയെയും പിറകിലാക്കി എംബാപ്പെ ഒന്നാമത്

A leak reveals Kylian Mbappe is the highest-rated player in FIFA 23
A leak reveals Kylian Mbappe is the highest-rated player in FIFA 23 / Arturo Holmes/GettyImages
facebooktwitterreddit

ഫിഫ 23 ഗെയിമിന്റെ പുതിയ റേറ്റിങ്ങില്‍ പി.എസ്.ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും പിറകിലാക്കി ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെ.

ഫുട്‌സോള്‍ഫിഫയുടെ ലീക്ക് പ്രകാരം 92 റേറ്റിങ് പോയിന്റ് സ്വന്തമാക്കിയാണ് എംബാപ്പെ ഫിഫ 23 പ്ലെയർ റേറ്റിങ്ങിൽ ഒന്നാമതെത്തിയിരിക്കുന്നത്.

15 വര്‍ഷത്തിന് ശേഷം ആദ്യമായാണ് മെസ്സിയും ക്രിസ്റ്റ്യാനോയുമല്ലാതെ മറ്റൊരു താരം ഫിഫ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം കൈവരിക്കുന്നത്. എന്നാല്‍ മെസ്സിയുടെയും റൊണാൾഡോയുടെയും ഫിഫ 23 ഗെയിം റേറ്റിങ് എത്രയെന്ന് നിലവിൽ വ്യക്തമല്ല.

കഴിഞ്ഞ വര്‍ഷത്തെ റാങ്കിങ്ങില്‍ 93 പോയിന്റുമായി മെസ്സിയായിരുന്നു ഒന്നാം സ്ഥാനത്ത് നിന്നിരുന്നത്. 92 പോയിന്റുമായി മെസ്സിക്ക് പിറകിലായി പോളിഷ് താരമായിരുന്ന റോബര്‍ട്ട് ലെവന്‍ഡോസ്‌കിയായിരുന്നു ഉണ്ടായിരുന്നത്, 91 പോയിന്റുമായി റൊണാള്‍ഡോ, എംബാപ്പെ എന്നിവരായിരുന്നു മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

അവസാന സീസണില്‍ 39 ഗോളുകളും 26 അസിസ്റ്റുകളുമായി പിഎസ്‌ജിക്ക് വേണ്ടി മിന്നും പ്രകടനമായിരുന്നു എംബാപ്പെ പുറത്തെടുത്തിരുന്നത്.