Football in Malayalam

റയല്‍ മാഡ്രിഡിനെതിരേ കളിക്കാന്‍ സജ്ജനെന്ന് 'സ്ഥിരീകരിച്ച്' എംബാപ്പെ

Haroon Rasheed
Mbappe expects to play against Real Madrid
Mbappe expects to play against Real Madrid / GABRIEL BOUYS/GettyImages
facebooktwitterreddit

ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിനെ നേരിടാന്‍ പൂര്‍ണ സജ്ജനാണെന്ന് കിലിയന്‍ എംബാപ്പെ. എംപാപ്പെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളോട് ഇക്കാര്യം വ്യക്തമാക്കിയതാണ് റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിനിടെ പരുക്കേറ്റ എംബാപ്പെ രണ്ടാം പാദ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് നേരത്തെ റിപോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോള്‍, മത്സരത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആവശ്യമെങ്കില്‍ സുരക്ഷിതമായി കളിക്കുമെന്നും എംബാപ്പെ താരത്തിന്റെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്ന് കോപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. എംബാപ്പെയുടെ കാലില്‍ പൊട്ടലില്ലെന്നും വേദനയും വീക്കവും നിയന്ത്രിക്കുന്നിതന് ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നും അതിനാല്‍ റയല്‍ മാഡ്രിഡിനെതിരേയുള്ള മത്സരത്തില്‍ എംബാപ്പെയെ പ്രതീക്ഷിക്കാമെന്നുമാണ് ലെ' എക്കിപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ചാംപ്യന്‍സ് ലീഗിലനായി പരിശീലനം നടത്തുന്നതിനിടെയായിരുന്നു സഹതാരം ഇദ്രീസ് ഗുയെയുടെ ചവിട്ട് കൊണ്ട് എംബാപ്പെക്ക് പരുക്കേറ്റത്. പരുക്കേറ്റ ഉടന്നെ എംബാപ്പെ പരിശീലനം നിര്‍ത്തി മടങ്ങിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ഗോളുമായി തിളങ്ങിയ എംബാപ്പെയെ നഷ്ടമാകുമോ എന്നതായിരുന്നു പി.എസ്.ജിയുടെ ആശങ്ക. എന്നാല്‍ താരം ആദ്യ ഇലവനില്‍ ടീമിനൊപ്പമുണ്ടാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എംബാപ്പെക്ക് പരുക്കേറ്റത് കാരണം ഒരു പറ്റം ആരാധകര്‍ ഇദ്രീസക്കെതിരേ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇദ്രീസക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് എംബാപ്പെ ഇതിന് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ''എല്ലാവരും എല്ലായിപ്പോഴും ഒരുമിച്ച്, ഇത് പാരീസാണ്,'' എന്ന അടിക്കുറിപ്പോടെയാണഅ ഇദ്രീസക്കൊപ്പമുള്ള ഫോട്ടോ താരം പോസ്റ്റ് ചെയ്തത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit