'അവര്‍ മികച്ച സഹതാരങ്ങളാണ്' - നെയ്മര്‍, മെസ്സി എന്നിവര്‍ക്കൊപ്പം കളിക്കുന്ന അനുഭവം പങ്ക് വെച്ച് എംബാപ്പെ

ലോക താരങ്ങളെക്കൊണ്ട് സമ്പന്നമായ ടീമാണ് പി.എസ്.ജി. ലയണല്‍ മെസ്സി, നെയ്മര്‍, സെര്‍ജിയോ റാമോസ്, കെയ്‌ലിൻ എംബാപ്പെ തുടങ്ങി ഒരുപറ്റം വലിയ താരങ്ങളാണ് പി.എസ്.ജിയിലുള്ളത്. ഇപ്പോഴിതാ, നെയ്മര്‍, മെസ്സി എന്നിവര്‍ക്കൊപ്പം കളിക്കുന്നതിന്റെ അനുഭവം വ്യക്തമാക്കുകയാണ് ഫ്രഞ്ച് ക്ലബിലെ അവരുടെ സഹതാരമായ എംബാപ്പെ.
"അവര്‍ മികച്ച ആളുകളാണ്, നമ്മളെല്ലാവരേയും പോലെ സമ്പാദിക്കാന്‍ വേണ്ടി ജോലി ചെയ്യുന്നവരാണ് അവരും. അവര്‍ ഏറ്റവും മികച്ച സഹതാരങ്ങളാണ്,'' ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ എംബാപ്പെ പറഞ്ഞതായി പാരീസ് ഫാൻസ് റിപ്പോർട്ട് ചെയ്‌തു. മെസ്സിക്കൊപ്പം ആദ്യമായി പരിശീലനത്തിന് ഇറങ്ങിയ കാര്യവും എംബാപ്പെ വിവരിച്ചു.
"മെസ്സിയുമായി ഒരുമിച്ചുള്ള പരിശീലനത്തിന്റെ ആദ്യ ദിവസം ഞാന്‍ ഓര്‍ക്കുന്നു, അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി. കാരണം അദ്ദേഹം എല്ലാം വളരെ സ്വാഭാവികമായി ചെയ്യുന്നു. കളിക്കളത്തില്‍ അദ്ദേഹത്തിന് എന്ത് വേണമെങ്കിലും ചെയ്യാന്‍ കഴിയും. അദ്ദേഹം എന്റെ ടീമിലുള്ളത് എനിക്ക് വലിയ കാര്യമാണ്," എംബാപ്പെ വാചാലനായി.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസ്സിക്കൊപ്പം മികച്ച കോമ്പിനേഷന്‍ ഉണ്ടാക്കാന്‍ എംബാപ്പെക്ക് കഴിഞ്ഞിട്ടുണ്ട്. ഇരു താരങ്ങളും കൂടുതൽ മത്സരങ്ങൾ ഒരുമിച്ച് കളിക്കുമ്പോൾ ഇവർ തമ്മിലുള്ള കോമ്പിനേഷൻ കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.