ഹാളണ്ടിനെക്കാള്‍ മികച്ചവന്‍ എംബാപ്പെയാണ്: തോമസ് മ്യൂനിയര്

സാങ്കേതികമായി ബൊറൂസിയ ഡോര്‍ട്മുണ്ട് താരം എര്‍ലിങ് ഹാളണ്ടിനെക്കാളും മികച്ച താരമാണ് പി.എസ്.ജിയുടെ ഫ്രഞ്ച് താരം കെയ്ലിൻ എംബാപ്പെയെന്ന് ബൊറൂസിയ ഡോർട്മുണ്ടിന്റെ ബെൽജിയൻ താരം തോമസ് മ്യൂനിയര്.
യൂറോപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് യുവ താരങ്ങള്‍ക്കൊപ്പവും കളിച്ച താരമാണ് മ്യൂനിയര്. ഈ അനുഭവം വെച്ചാണ് മ്യൂനിയര് രണ്ട് താരങ്ങളേയും താരതമ്യം ചെയ്തത്. ലെ 'എകിപെക്ക് നല്കിയ അഭിമുഖത്തിലാണ് മ്യൂനിയര് ഇരു താരങ്ങളെയും താരതമ്യം ചെയ്തത്.
"അവർക്ക് ഒരേ ശൈലി അല്ല. മികച്ച അത്ലറ്റുകളാണ്. (അവര്‍ ) സമ്പൂര്ണരാണ്, ഫുട്ബോള്‍ കളിക്കാർ മാത്രമല്ല. അവര്‍ക്ക് പൊതുവായ സ്വഭാവങ്ങളുണ്ട്. സ്ഫോടനാത്മകത, വേഗത, ചാടാനുള്ള കഴിവ്, സ്ഥിരത, അവര്‍ക്ക് ഇരുകാലുകളും ഉപയോഗിക്കാന്‍ കഴിയും," മ്യൂനിയര് പറഞ്ഞു.
"പക്ഷെ എനിക്ക് തോന്നുന്നു സാങ്കേതികമായി എംബാപ്പെ ഹാളണ്ടിനെക്കാള്‍ മുന്നിലാണ്. ഹാളണ്ട് ഒരു യഥാര്‍ത്ത ഒന്‍പതാം നമ്പര്‍ ആണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ 7ാം നമ്പര്‍ എന്നോ 11ാം നമ്പര്‍ എന്നോ വിളിക്കാന്‍ കഴിയില്ല. അദ്ദേഹം തികച്ചും ഒരു ഗോള്‍ സ്കോററാണ്," മ്യൂനിയര് കൂട്ടിച്ചേര്‍ത്തു.
"ഇരുവരും മികച്ച താരങ്ങളാണ്. പക്ഷെ എംബാപ്പെക്ക് ഒരു പ്രത്യേകയുണ്ട്. ബ്രസീല്‍ താരം റൊണാള്‍ഡോയെ കുറിച്ചോ, തിയറി ഹെന്റിയെ കുറിച്ചോ ചിന്തിക്കുമ്പോള്‍, മികച്ച താരങ്ങളെ ഫുട്ബോൾ ഇതിഹാസങ്ങളാക്കുന്ന അവബോധം അവനുണ്ട്," മ്യൂനിയര് വാചാലനായി. 2016 മുതല്‍ 2020 വരെ പി.എസ്.ജിയുടെ താരമായിരുന്ന മൂനിയര് 2020 മുതല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ താരമാണ്. 2013 മുതല്‍ ബെല്‍ജിയന്‍ ദേശീയ ടീമിലെയും അംഗമാണ് 30കാരനായ മ്യൂനിയര്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.