കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ അത്ര ഭയങ്കരരായിരുന്നില്ല; കിലിയന്‍ എംബാപ്പെ

Haroon Rasheed
Mbappe has admitted PSG "weren't as fearsome" last season
Mbappe has admitted PSG "weren't as fearsome" last season / Tim Clayton - Corbis/GettyImages
facebooktwitterreddit

അര്‍ജന്റൈന്‍ പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോക്ക് കീഴില്‍ അവസാന സീസണിലെ പി.എസ്.ജിയെ കുറിച്ച് മനസ്സ് തുറന്ന് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ. പൊച്ചറ്റീനോക്ക് കീഴില്‍ തങ്ങള്‍ അത്ര ഭയങ്കരരായിരുന്നില്ലെന്നാണ് എംബാപ്പെ വ്യക്തമാക്കിയത്. ബി.എഫ്.എം.ടി.വിയോട് സംസാരിക്കവെയാണ് എംബാപ്പെ പൊച്ചറ്റീനോക്ക് കീഴിലെ പി.എസ്.ജിയുടെ അവസ്ഥയെ കുറിച്ച് വിശദീകരിച്ചത്.

"കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ അത്ര ഭയങ്കരരായിരുന്നില്ല. ഫ്രാന്‍സിലെ ശക്തികളാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. രണ്ട് വര്‍ഷമായി അത് ഞങ്ങള്‍ ചെയ്തിട്ടില്ല," എംബാപ്പെ വ്യക്തമാക്കി.

അടുത്ത സീസണില്‍ ക്ലബിന്റെ ലക്ഷ്യങ്ങളെ കുറിച്ചും എംബാപ്പെ സംസാരിച്ചു. "യുവേഫാ ചാംപ്യന്‍സ് ലീഗാണ് ഞങ്ങളുടെ ലക്ഷ്യം. ഇതാണ് വ്യക്തവും പ്രഖ്യാപിതവുമായ ലക്ഷ്യം. ചാംപ്യന്‍സ് ലീഗുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശേഷണങ്ങള്‍ പട്ടികപ്പെടുത്തേണ്ടതില്ല. അതാണ് ഞങ്ങള്‍ക്ക് വേണ്ടത്," താരം പറഞ്ഞു.

അതേ സമയം, പൊച്ചറ്റീനോയുമായി വഴിപിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ് പി.എസ്.ജി. എന്നാല്‍ ഇതുവരെയും പൊച്ചറ്റീനോയെ പുറത്താക്കിയതായി പി.എസ്.ജി പ്രഖ്യാപനം നടത്തിയിട്ടില്ല. അവസാന സീസണില്‍ ലീഗ് വണ്‍ കിരീടം സ്വന്തമാക്കാന്‍ പി.എസ്.ജിക്ക് കഴിഞ്ഞെങ്കിലും ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെ എത്താന്‍ മാത്രമേ കഴിഞ്ഞുള്ളു. റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ടായിരുന്നു പി.എസ്.ജി ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത്.


facebooktwitterreddit