Real Madrid News

ഈഡന്‍ ഹസാര്‍ഡിന്റെ റയലിലെ ഭാവിയെ കുറിച്ച് വ്യക്തമാക്കി താരത്തിന്റെ സഹോദരന്‍

Haroon Rasheed
Hazard has not lived up to the expectations at Real Madrid
Hazard has not lived up to the expectations at Real Madrid / Quality Sport Images/GettyImages
facebooktwitterreddit

ബെല്‍ജിയന്‍ താരം ഈഡന്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡില്‍ തുടരുമോ എന്ന കാര്യം വെളിപ്പെടുത്തി താരത്തിന്റെ സഹോദരന്‍ കിലിയന്‍ ഹസാർഡ്. ഹസാർഡ് ക്ലബ് വിടില്ലെന്നാണ് താൻ കരുതുന്നതെന്നാണ് താരത്തിന്റെ സഹോദരൻ വ്യക്തമാക്കിയത്. 

“റയൽ മാഡ്രിഡിൽ താൻ കൂടുതൽ ശക്തനാണെന്ന് തെളിയിക്കുന്നത് വരെ അവൻ (ഹസാർഡ്) ക്ലബ് വിടില്ല. അവൻ കളിച്ച ക്ലബുകളിലെല്ലാം അവൻ അത് തെളിയിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ, ക്ലബ് വിടാൻ അവൻ ആഗ്രഹിക്കുന്നില്ല. അവൻ (ക്ലബ്) വിടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല,” ആർടിഎല്ലിനോട് കിലിയൻ പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു.

എന്നാൽ, റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന് ഹസാർഡ് ക്ലബിൽ തുടരണമെന്ന് ആഗ്രഹമില്ലെങ്കിലും, താരം ക്ലബ് വിടുമെന്നും കിലിയൻ അഭിപ്രായപ്പെട്ടു. “പ്രസിഡന്റിന് അവൻ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, അവിടെ ഇനി കളിക്കാൻ കഴിയില്ലെന്ന് അവന് അറിയാമെങ്കിൽ, അവൻ അവിടെ തുടരില്ലെന്ന് ഞാൻ കരുതുന്നു. എന്നാല്‍ എനിക്ക് ഒരു കാര്യം ഉറപ്പിച്ച് പറയാനാകും. റയല്‍ മാഡ്രിഡിന്റെ ഏറ്റവും മികച്ച കളിക്കാരന്‍ താനാണെന്ന് തെളിയിക്കാന്‍ കഴിയുന്നതെല്ലാം അവൻ ചെയ്യും ചെയ്യും.”

2019ല്‍ വലിയ പ്രതീക്ഷകളോടെയായിരുന്നു പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയില്‍ നിന്ന് ഹസാര്‍ഡ് റയല്‍ മാഡ്രിഡിലെത്തിയത്. എന്നാല്‍ പരുക്കും ഫോമില്ലായ്മയും കാരണം പ്രതീക്ഷിച്ചത്ര പ്രകടനം പുറത്തെടുക്കാന്‍ ബെല്‍ജിയന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. പലപ്പോഴും ബെഞ്ചിലായിരുന്നു ഹസാര്‍ഡിന്റെ സ്ഥാനം. ഇതുവരെ റയല്‍ മാഡ്രിഡിന് വേണ്ടി 65 മത്സരങ്ങള്‍ മാത്രം കളിച്ച ഹസാര്‍ഡ് ആറു ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഈ സീസണില്‍ 22 ലാലിഗ മത്സരങ്ങളില്‍ മാത്രമാണ് ഹസാര്‍ഡ് കളിച്ചിട്ടുള്ളത്. അതില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് സമ്പാദ്യം.


facebooktwitterreddit