Football in Malayalam

എടികെ മോഹൻ ബഗാനെതിരെ പരിക്കേറ്റ കെ.പി രാഹുല്‍ കൂടുതൽ പരിശോധനകൾക്കായി നാളെ മുംബൈയിലേക്ക് തിരിക്കും

Haroon Rasheed
KP Rahul picked up an injury during Kerala Blasters' clash with ATK Mohun Bagan
KP Rahul picked up an injury during Kerala Blasters' clash with ATK Mohun Bagan / Indian Super League
facebooktwitterreddit

എ.ടി.കെ മോഹന്‍ ബഗാനെതിരെയുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരത്തില്‍ പരുക്കേറ്റ മലയാളി താരം കെ.പി രാഹുല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി നാളെ മുംബൈയിലേക്ക് തിരിക്കും. ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയില്‍ പരുക്കേറ്റ രാഹുല്‍ മത്സരം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ മൈതാനം വിട്ടിരുന്നു.

ഗ്രോയിന്‍ ഇഞ്ചുറിയേറ്റ രാഹുല്‍ അടുത്ത രണ്ട് മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് നിരയിലുണ്ടാവില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. നാളെ മുംബൈയിലെത്തി ഡോക്ടര്‍ നിര്‍ദേശിക്കുന്നതിനനുസരിച്ചായിരിക്കും രാഹുലിന്റെ വിശ്രമവും മറ്റു ചികിത്സകളും നടത്തുക. ചികിത്സയുടെ ഭാഗമായി ബയോ ബബിള്‍ വിട്ട രാഹുല്‍ ഇപ്പോള്‍ ഗോവയില്‍ തന്നെ തുടരുകയാണ്.

നാളെ രാവിയൊയിരിക്കും താരം മുംബൈയിലേക്ക് തിരിക്കുക. താരത്തിന് കൂടുതല്‍ വിശ്രമം വേണ്ടിവരുകയാണെങ്കില്‍ അത് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ആദ്യ മത്സരത്തില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ ഗോളിന് വഴിയൊരുക്കിയത് രാഹുലായിരുന്നു. നോര്‍ത്ത് ഈസ്റ്റിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ രണ്ടാം മത്സരത്തില്‍ ഗോവയില്‍ നിന്നുള്ള വിന്‍സി ബാരറ്റോയായിരുന്നു രാഹുലിന്റെ സ്ഥാനത്ത് കളിച്ചിരുന്നത്. 28ന് ജി.എം.സി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ ബംഗളൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.


facebooktwitterreddit