ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ സലായെ തടുക്കാനുള്ള പദ്ധതി വെളിപ്പെടുത്തി സെനഗൽ നായകൻ കൂളിബാളി


ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ ഫൈനലിൽ ഇന്നു രാത്രി ഈജിപ്തും സെനഗലും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ ഈജിപ്തിന്റെ നായകനും ലിവർപൂൾ സൂപ്പർതാരവുമായ മൊഹമ്മദ് സലായെ തടുക്കാനുള്ള ടീമിന്റെ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തി സെനഗലിന്റെ നായകനായ കലിഡു കൂളിബാളി. മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കവെ ഈജിപ്തിനെ തടുക്കാൻ സലായെ നിശബ്ദമാക്കേണ്ടതിനെ കുറിച്ച് താരം പറഞ്ഞത്.
"അതെ, മൊഹമ്മദ് സലാ ഒരു മഹത്തായ താരമാണ്, ഞങ്ങൾക്ക് എല്ലാവർക്കും താരത്തെ അറിയാം. താരം റോമയിൽ ഉണ്ടായിരുന്ന സമയത്ത് എനിക്ക് എതിരെ കളിക്കാൻ അവസരം ലഭിച്ചിരുന്നു. നാപ്പോളിയും ലിവർപൂളും ഏറ്റുമുട്ടിയ സമയത്തും ഞങ്ങൾ എതിരെ കളിച്ചിട്ടുണ്ട്, അതുകൊണ്ടു തന്നെ എനിക്കറിയാവുന്ന താരമാണ് സലാ."
SENEGAL VS. EGYPT
— B/R Football (@brfootball) February 3, 2022
MANÉ VS. SALAH
THE AFCON FINAL IS SET ? pic.twitter.com/0VMsZLcgMk
"ഒരു ആന്റി സലാ പ്ലാൻ എന്നതിനേക്കാൾ താരത്തിനു പന്തു ലഭിക്കുന്നത് പരമാവധി കുറച്ച് ടീമിൽ ചെലുത്തുന്ന സ്വാധീനം നിയന്ത്രിക്കുകയാണ് ഞങ്ങൾ വേണ്ടത്. ഏതു സമയത്തു വേണമെങ്കിലും വ്യത്യാസം സൃഷ്ടിക്കാൻ കഴിയുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ മറ്റു താരങ്ങളെക്കുറിച്ച് മറന്നു പോകാതെ തന്നെ ഒരു ഡിഫൻഡർ താരത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്."
"സലായെ തടുത്തു നിർത്താൻ ഞങ്ങൾക്ക് കഴിഞ്ഞാലും മറ്റൊരു താരം അവിടെ മുന്നോട്ടു വരും. അതിനാൽ തന്നെ ഒറ്റക്കെട്ടായി മാത്രമേ ഞങ്ങൾക്ക് സലായെയും ഈജിപ്തിനെയും തടുക്കാൻ കഴിയുകയുള്ളൂ." സെനഗൽ പരിശീലകനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോൾ കൂളിബാളി പറഞ്ഞു.
2002ലും 2019ലും സെനഗൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. അതേസമയം 2002 ലോകകപ്പിന്റെ ക്വാർട്ടറിൽ സെനഗലിനെ എത്തിച്ചിട്ടുള്ള അലിയൂ സിസേക്കു കീഴിൽ കിരീടം ഉയർത്തണമെന്ന പ്രതീക്ഷ അവർക്കുണ്ട്. അതേസമയം 2019ൽ അടക്കം അഞ്ചു തവണ കിരീടമുയർത്താൻ ഈജിപ്തിനു കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.