നാപ്പോളി പ്രതിരോധതാരം കലിഡു കൂളിബാളി ചെൽസിയിലേക്ക്


നാപ്പോളിയുടെ സെനഗൽ പ്രതിരോധതാരമായ കലിഡു കൂളിബാളി അടുത്ത ദിവസങ്ങളിൽ തന്നെ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ. നാൽപതു മില്യൺ യൂറോ താരത്തിനായി നൽകുന്ന ചെൽസി ഇരുപത്തിനാലു മണിക്കൂറിനകം താരത്തിന്റെ ട്രാൻസ്ഫർ ഡീൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
ചെൽസിയിലേക്ക് ചേക്കേറുമെന്നതിന്റെ സൂചനകൾ നൽകി സെനഗൽ താരം നാപ്പോളിയുടെ പരിശീലനസെഷനിൽ ചേർന്നിട്ടില്ല. മിലാനിൽ ഒഴിവുദിവസങ്ങൾ ആഘോഷിക്കുന്ന കൂളിബാളി അവിടെത്തന്നെ തുടരുകയാണിപ്പോൾ. നാപ്പോളി വിടാൻ താരത്തിനും താൽപര്യമുണ്ട്.
Chelsea are now closing on Kalidou Koulibaly deal! Full agreement on personal terms for €10m net per season, contract until June 2027. 🚨🔵 #CFC
— Fabrizio Romano (@FabrizioRomano) July 12, 2022
Negotiation set to be completed in the coming days: Chelsea working to close the deal for €38m plus add ons as final proposal. pic.twitter.com/phS4oYhH37
38 മില്യൺ യൂറോ തുകയും രണ്ടു മില്യൺ യൂറോയുടെ ആഡ് ഓണുകളും അടങ്ങുന്ന കരാറിലാണ് ചെൽസി താരത്തെ സ്വന്തമാക്കുന്നത്. താരത്തിന് പത്തു മില്യൺ യൂറോ വാർഷിക പ്രതിഫലം നൽകി അഞ്ചു വർഷത്തെ കരാറാണ് ചെൽസി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് സ്കൈ സ്പോർട്ട് ഇറ്റാലിയ റിപ്പോർട്ടു ചെയ്യുന്നു.
2023ൽ കരാർ അവസാനിക്കുന്ന കൂളിബാളിക്ക് പുതിയ കരാർ നാപ്പോളി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആറു മില്യൺ യൂറോ വർഷത്തിൽ പ്രതിഫലം നൽകാമെന്ന നാപ്പോളിയുടെ ഓഫറിനോട് താരം പ്രതികരിച്ചില്ല. ഇതോടെയാണ് കൂളിബാളിയെ വിൽക്കാൻ ഇറ്റാലിയൻ ക്ലബ് നിർബന്ധിതമായത്.
ടീമിലെ പ്രധാന പ്രതിരോധതാരങ്ങളായിരുന്ന ക്രിസ്റ്റൻസെൻ, റുഡിഗർ എന്നിവർ ക്ലബ് വിട്ടതോടെയാണ് പ്രതിരോധനിര ശക്തിപ്പെടുത്താൻ ചെൽസി നീക്കങ്ങൾ ആരംഭിച്ചത്. യുവന്റസ് താരം ഡി ലൈറ്റ്, സെവിയ്യ താരം ജൂൾസ് കൂണ്ടെ, ഇന്റർ മിലാൻ താരം മിലൻ സ്ക്രിനിയർ എന്നിവരും ചെൽസിയുടെ റഡാറിലുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.