ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം നേടിയിട്ടും തൃപ്തനാവാതെ കൂമാൻ, താരങ്ങൾക്കെതിരെ വിമർശനം


ഡൈനാമോ കീവിനെതിരായ മത്സരത്തിൽ ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് വിജയം നേടിയിട്ടും ടീമിന്റെ പ്രകടനത്തിൽ തൃപ്തനല്ലാതെ പരിശീലകൻ റൊണാൾഡ് കൂമാൻ. ജെറാർഡ് പിക്വ നേടിയ ഒരേയൊരു ഗോളിൽ വിജയം നേടിയ ബാഴ്സലോണ മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ നഷ്ടമാക്കിയതിനെ കൂമാൻ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
"ഇടവേളക്കു ശേഷം നമ്മൾ വളരെ കൃത്യമായ മൂന്ന് അവസരങ്ങൾ സൃഷ്ടിച്ചെടുത്തു എന്നു നമ്മൾ മനസിലാക്കണം. അത്രയധികം അവസരങ്ങൾ പാഴാക്കാൻ കഴിയുകയില്ല. നമ്മൾ ജീവിതം വെച്ചു കളിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കു മേലെയുള്ള പിടി വിടാൻ അനുവദിക്കാൻ കഴിയില്ല."
?️ Koeman questions Barcelona's finishing after 1-0 win over Dynamo :?
— beIN SPORTS USA (@beINSPORTSUSA) October 20, 2021
"The attackers are responsible for finishing off the game" ?#UCL pic.twitter.com/K2rQbHqZFr
"പ്രതിരോധത്തിൽ ടീം മികച്ചതായിരുന്നതിനു നന്ദി. നമ്മൾ പൂർണമായും ആധിപത്യം പുലർത്തിയിരുന്നു, പക്ഷെ മത്സരം നേരത്തെ അവസാനിപ്പിക്കാൻ ശ്രദ്ധിക്കണം. മത്സരം ഒരു മണിക്കൂർ പിന്നിട്ട സമയത്ത് നമ്മൾ മൂന്നോ നാലോ ഗോളുകൾക്ക് മുന്നിൽ എത്തേണ്ടതായിരുന്നു." കൂമാൻ പറഞ്ഞു.
മത്സരത്തിൽ ഒരു തുറന്ന അവസരം അക്രോബാറ്റിക് കിക്കിൽ ഗോളാക്കി മാറ്റാൻ ശ്രമിച്ച് അൻസു ഫാറ്റി പരാജയപ്പെട്ടതിനെ കൂമാൻ ന്യായീകരിച്ചു. "ആ മിസ് താരം ഇപ്പോഴും പല കാര്യങ്ങളുടെയും അഭാവം നേരിടുന്നുണ്ടെന്ന് മനസിലാക്കി തരുന്നു, അത് സ്വാഭാവികമാണ്. നിരവധി കാലം പരിക്കു പറ്റി പുറത്തിരുന്ന താരമാണ് ഫാറ്റിയെന്നു നിങ്ങൾ ചിന്തിക്കണം. അതിനു പുറമെ താരത്തിന് 19 വയസാവാൻ പോകുന്നതേയുള്ളൂ."
"ലയണൽ മെസി പോയതിന്റെ അഭാവമുണ്ടെന്നും അതു പരിഹരിക്കണമെന്നും നമുക്ക് താരത്തോട് ആവശ്യപ്പെടാൻ കഴിയില്ല. പടിപടിയായി മുന്നോട്ടു പോകണം, അത്ഭുതങ്ങൾ പ്രതീക്ഷിക്കാൻ കഴിയില്ല. പത്തൊൻപതു വയസു മാത്രമാകാൻ പോകുന്ന താരത്തിന് തിരിച്ചു വരാൻ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്." കൂമാൻ വ്യക്തമാക്കി. അൻസു ഫാറ്റിയും കുട്ടീന്യോയും തമ്മിൽ ഇനിയും ഒത്തിണക്കം വരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.