"ഫുട്ബോൾ ലോകത്തെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ ആശയം"- യുവേഫ നാഷൻസ് ലീഗിനെ വിമർശിച്ച് യർഗൻ ക്ലോപ്പ്


യുവേഫ നാഷൻസ് ലീഗിനെതിരെ രൂക്ഷമായ വിമർശനം നടത്തി ലിവർപൂൾ പരിശീലകനായ യർഗൻ ക്ലോപ്പ്. യൂറോപ്യൻ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങളെ ഒരു കുടക്കീഴിലാക്കി നടത്തുന്ന യുവേഫ നാഷൻസ് ലീഗ് ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ ആശയമാണെന്നാണ് ക്ലോപ്പ് പറയുന്നത്.
യുവേഫക്കെതിരെ ഇതാദ്യമായല്ല ക്ലോപ്പ് വിമർശനം നടത്തുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ രണ്ടു ടീമുകൾക്കും ഇരുപതിനായിരം ടിക്കറ്റുകൾ മാത്രം നൽകിയതിന്റെ പേരിൽ നേരത്തെ തന്നെ യുവേഫയെ ക്ലോപ്പ് വിമർശിച്ചിരുന്നു. ഇതുമായി ബന്ധപെട്ട യുവേഫ ചീഫുമായി താൻ സംഭാഷണം നടത്തിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ നിന്നുമുള്ള 93 ശതമാനം വരുമാനവും ക്ലബുകൾക്കാണ് ലഭിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ക്ലോപ്പ് വ്യക്തമാക്കി.
Liverpool manager Jurgen Klopp has urged UEFA president Aleksander Ceferin to ditch the “ridiculous” Nations League.
— The Athletic UK (@TheAthleticUK) May 13, 2022
Is the competition fit for purpose?
More from @JamesPearceLFC
"ഞാനിപ്പോഴും കരുതുന്നത് ഇത് ഫുട്ബോളിലെ തന്നെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ ആശയങ്ങളിൽ ഒന്നാണെന്നാണ്. സീസൺ കഴിയുമ്പോൾ അറുപത്തിമൂന്നോ അറുപത്തിനാലോ ക്ലബ് മത്സരങ്ങളും ഇന്റർനാഷണൽ ഗെയിമുകളും അടക്കം 70 മത്സരങ്ങൾ ഓരോ താരങ്ങൾക്കും കളിക്കേണ്ടി വരുന്നു. അതു നേരെ 75ലേക്ക് പോവുന്നത് ഒട്ടും ശരിയല്ലാത്ത കാര്യമാണ്."
"നേഷൻസ് ലീഗ് ടൂർണമെന്റുമായി നമ്മൾ ഒത്തുപോകുന്നത് വേറെ ടൂർണമെന്റുകൾ ഇല്ലാത്തപ്പോൾ അത് കളിക്കണം എന്നതു കൊണ്ടാണ്. നമ്മൾ നാലോ അഞ്ചോ ആറോ മത്സരങ്ങൾ ദേശീയ ടീമിനൊപ്പം കളിക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ല."
"അതുകൊണ്ടാണ് ചാമ്പ്യൻസ് ലീഗിൽ നിന്നും യുവേഫ കൂടുതൽ പണം സ്വീകരിക്കണമെന്നും നേഷൻസ് ലീഗിനെ ഒഴിവാക്കണം എന്നും ഞാൻ പറയുന്നത്. അതാണെന്റെ പരിഹാരം, അതിനൊപ്പം ആരാധകർക്ക് കൂടുതൽ ടിക്കറ്റുകളും നൽകണം." മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ക്ലോപ്പ് പറഞ്ഞു.
ഈ വിഷയത്തിൽ തനിക്ക് എല്ലാ വിവരങ്ങളും ലഭിച്ചിട്ടില്ലെങ്കിലും തന്റെ അഭിപ്രായം ഇതു തന്നെയാണെന്നും ക്ലോപ്പ് പറഞ്ഞു. ആരാധകർക്ക് കൂടുതൽ ടിക്കറ്റുകൾ നൽകണമെന്നു പറഞ്ഞപ്പോൾ വരുമാനത്തിന്റെ 93 ശതമാനവും ക്ലബുകൾക്കാണ് ലഭിക്കുന്നത് എന്നു യുവേഫ പറഞ്ഞതിനെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയില്ലെന്നും ക്ലോപ്പ് പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.