Champions League

റയൽ മാഡ്രിഡിനെ മറ്റൊരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേരിടാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് യർഗൻ ക്ലോപ്പ്

Sreejith N
Klopp Wanted To Play Against Real Madrid In 2019 UCL Final
Klopp Wanted To Play Against Real Madrid In 2019 UCL Final / Chris Brunskill/Fantasista/GettyImages
facebooktwitterreddit

2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയതിന്റെ തൊട്ടടുത്ത സീസണിൽ അവരെത്തന്നെ ഫൈനലിൽ നേരിടാനായിരുന്നു തനിക്ക് ആഗ്രഹമുണ്ടായിരുന്നതെന്നു വെളിപ്പെടുത്തി ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ മാഡ്രിഡ് തിരിച്ചുവരവ് നടത്തി ഫൈനലിൽ ഇടം പിടിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ലിവർപൂൾ പരിശീലകൻ.

"സത്യസന്ധമായി പറഞ്ഞാൽ 2018 ഫൈനലിൽ ഞങ്ങൾ തോറ്റതിനു ശേഷം അതിനു തൊട്ടടുത്ത സീസണിലെ ഫൈനൽ റയൽ മാഡ്രിഡിനെതിരെ തന്നെ കളിക്കാൻ കഴിയുക എന്നതായിരുന്നു എന്റെ പ്രിയപ്പെട്ട ആഗ്രഹം. എന്നാൽ ഞങ്ങൾക്ക് ടോട്ടനം ഹോസ്‌പർ ആയിരുന്നു എതിരാളികൾ, അതിൽ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല."

"ഇതാണ് ഞങ്ങൾക്കു വിധിച്ചിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റിക്ക് സംഭവിച്ചത് വിചിത്രവും ദൗർഭാഗ്യകരവുമായ കാര്യം തന്നെയായിരുന്നു. എന്നാൽ റയൽ മാഡ്രിഡ് ചെയ്‌തത്‌ അത്രയും മികച്ച ഒന്നാണ്. അവർ പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ മറികടന്നാണ് ഇവിടെയെത്തിയത്."

"വിയ്യാറയലിനെതിരായ മത്സരത്തിന് മുൻപ് നിങ്ങൾ ബയേൺ മ്യൂണിക്കിനെ കീഴടക്കിയെങ്കിൽ ഫൈനലിൽ എത്താനുള്ള അർഹത തീർച്ചയായും ഉണ്ടെന്നു ഞാൻ പറഞ്ഞിരുന്നു. അതുപോലെ നിങ്ങൾ ഈ ടീമുകളെയെല്ലാം തോൽപ്പിച്ചെങ്കിൽ തീർച്ചയായും നിങ്ങൾ ഫൈനലിൽ എത്താനും യോഗ്യരാണ്." ക്ളോപ്പ് പറഞ്ഞു.

രണ്ടു ടീമുകളും മികച്ച ഫോമിലാണെങ്കിലും റയൽ മാഡ്രിഡിനാണ് ഫൈനലിൽ സാധ്യത കൂടുതലെന്നാണ് ക്ലോപ്പ് പറയുന്നത്. ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ അവർക്കുള്ള പരിചയസമ്പത്ത് മുൻ‌തൂക്കം നൽകുമ്പോൾ ലിവർപൂളിനു 2018ലേക്കാൾ അനുഭവം ഇപ്പോഴുണ്ടെന്ന മുന്നറിയിപ്പും ക്ലോപ്പ് നൽകി. രണ്ടു ടീമിലും ഫോമിലുള്ള നിരവധി താരങ്ങളുണ്ടെന്നും അതിനാൽ താരതമ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit