മാനെ പെനാൽറ്റി നഷ്ടമാക്കിയതിന്റെ പകുതി ഉത്തരവാദിത്വം തനിക്കാണെന്ന് യർഗൻ ക്ലോപ്പ്


ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ സാഡിയോ മാനെ പെനാൽറ്റി നഷ്ടമാക്കിയതിന്റെ പകുതി ഉത്തരവാദിത്വം തനിക്കാണെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. പെനാൽറ്റി ഗോളായാൽ ലിവർപൂൾ കിരീടം നേടുമെന്ന സാഹചര്യത്തിലായിരുന്നു താരം അത് നഷ്ടപ്പെടുത്തിയത്. ഷൂട്ടൗട്ടിൽ ചെൽസിയെ മറികടന്ന് വിജയം നേടാൻ സഹായിച്ചത് എന്താണെന്നും ക്ലോപ്പ് വ്യക്തമാക്കി.
"മാനെയുടെ പെനാൽറ്റി നഷ്ടമായതിൽ അമ്പതു ശതമാനം ഉത്തരവാദിത്വം എനിക്കാണ്. കാരണം ഇവർക്ക് എന്താണ് ചെയ്യാൻ തോന്നുന്നത്, അത് ചെയ്യാൻ അനുവദിക്കണം. എന്നാൽ ചെൽസി ഗോൾകീപ്പർക്ക് മാനെയെ നന്നായി അറിയാം എന്നതു കൊണ്ട് സാധാരണയിൽ നിന്നും വ്യത്യസ്തമായി പെനാൽറ്റി അടിക്കാൻ താരത്തോടെ ഞാൻ പറഞ്ഞിരുന്നു." മത്സരത്തിനു ശേഷം വ്യക്തമാക്കിയ ക്ലോപ്പ് വിജയത്തിനു പിന്നിൽ ന്യൂറോസയന്റിസ്റ്റ്സ് പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞു.
Klopp: "We got in touch with a company, neur11, and they said they can train penalty shooting. I said 'really?' They worked with us. This trophy is for them, too.
— Miguel Delaney (@MiguelDelaney) May 14, 2022
"Sadio's penalty was 50-50 my responsibility."
"ഞങ്ങൾ ഒരു കമ്പനിക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. ന്യൂറോ11 എന്നു പേരുള്ള അതിൽ നാലാളുകളാണുള്ളത്. ഞങ്ങൾക്ക് രണ്ടു വർഷം മുൻപാണ് അവരുടെ കോണ്ടാക്റ്റ് ലഭിക്കുന്നത്. അവർ പെനാൽറ്റി ഷൂട്ടൗട്ട് പരിശീലിപ്പിക്കാൻ കഴിയുമെന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ താൽപര്യം പ്രകടിപ്പിക്കുകയും ഒരുമിച്ച് ജോലി ചെയ്തു വരികയുമായിരുന്നു. കറബാവോ കപ്പ് പോലെത്തന്നെ ഈ ട്രോഫി അവരുടേതു കൂടിയാണ്." ക്ലോപ്പ് വെളിപ്പെടുത്തി.
സീസണിൽ രണ്ടാമത്തെ കിരീടം സ്വന്തമാക്കിയ ലിവർപൂൾ മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ച്ച വെച്ചതെന്നും ക്ലോപ്പ് പറഞ്ഞു. വളരെ വലിയ ഒരു സീസണിൽ അറുപതോളം മത്സരങ്ങൾ കളിച്ചിട്ടും മികച്ച പ്രകടനം നടത്താൻ ടീമിന് കഴിഞ്ഞുവെന്നാണ് ക്ലോപ്പ് പറയുന്നത്. മത്സരത്തിൽ ചെൽസിയും മികച്ച പ്രകടനം നടത്തിയെന്നും പെനാൽറ്റി ഷൂട്ടൗട്ട് വിജയം ലിവർപൂളിന്റെ കൂടെ ഭാഗ്യമുള്ളതു കൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.