എമറി ലോകോത്തര നിലവാരമുള്ള പരിശീലകൻ, വിയ്യാറയലിനെ വിലകുറച്ചു കാണില്ലെന്ന് ക്ളോപ്പ്


ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിൽ വിയ്യാറയലിനെ വിലകുറച്ചു കാണാൻ ലിവർപൂളിനു കഴിയില്ലെന്ന് റെഡ്സ് പരിശീലകൻ യർഗൻ ക്ളോപ്പ്. വിയ്യാറയൽ പരിശീലകനായ ഉനെ എമറി ലോകോത്തര നിലവാരമുള്ള പരിശീലകനാണെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദം ആൻഫീൽഡിൽ വെച്ചു നടക്കാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്ളോപ്പ്.
കടലാസിൽ കരുത്തരല്ലെങ്കിലും ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ അപ്രതീക്ഷിത കുതിപ്പാണ് വിയ്യാറയൽ നടത്തിയത്. കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് കിരീടം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ടീം ഗ്രൂപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും പ്രീ ക്വാർട്ടറിൽ യുവന്റസ്, ബയേൺ മ്യൂണിക്ക് എന്നിവരെ മികച്ച പോരാട്ടവീര്യം കാഴ്ച വെച്ചു കീഴടക്കിയാണ് വിയ്യാറയൽ ലിവർപൂളിനെതിരെ സെമി ഫൈനലിൽ ഇടം നേടിയത്.
"He's a detail obsessed manager who prepares for all different situations in a game" ?
— Sky Sports Premier League (@SkySportsPL) April 27, 2022
Jurgen Klopp has praised Villarreal manager Unai Emery ahead of Liverpool's Champions League semi-final clash with the Spanish side ?pic.twitter.com/MJMF9GDAiE
"ഞങ്ങൾ കൃത്യമായൊരു വിശകലനം നടത്തിയിരുന്നു. ഉനെ എമറിയോടും വിയ്യാറയലിനോടും എനിക്ക് മുൻപു തന്നെ ബഹുമാനമുണ്ട്, പക്ഷെ ഞാൻ മത്സരങ്ങൾ കണ്ടിരുന്നത് ഒരു കണ്ണു കൊണ്ടു മാത്രമാണ്. എന്നാലിപ്പോൾ ഇപ്പോൾ ഞാൻ ശരിക്കും അവരുടെ മത്സരങ്ങൾ കണ്ടു, അത് വളരെയധികം ആശ്ചര്യം ഉണ്ടാക്കി. എല്ലാ വിവരങ്ങളും കൃത്യതയോടെ പരിശോധിച്ച് മത്സരങ്ങളിൽ ഉണ്ടാകുന്ന വ്യത്യസ്ഥമായ സാഹചര്യങ്ങൾക്ക് ടീമിനെ തയ്യാറെടുപ്പിച്ച് അതാണ് അദ്ദേഹം നടപ്പിലാക്കുന്നത്."
"വ്യത്യസ്ത രീതിയിൽ ബിൽഡ് അപ്പ് ചെയ്യുകയും പ്രസ് ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുന്നത് വളരെയധികം ആശ്ചര്യപ്പെടുത്തുന്നു. ഉനെ ഒരു ലോകോത്തര നിലവാരമുള്ള പരിശീലകനാണ്, അദ്ദേഹം വലിയൊരു ജോലിയാണ് ചെയ്യുന്നത്. ഞങ്ങൾ ചെയ്യേണ്ടത് അവരുടെ ജോലിക്ക് പരമാവധി ബുദ്ധിമുട്ട് സൃഷ്ടിക്കുക എന്നതാണ്, അതാണ് ഞങ്ങൾ രണ്ടു പാദങ്ങളിലും ചെയ്യാൻ ശ്രമിക്കുന്ന കാര്യവും." ക്ളോപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
വിയ്യാറയൽ ഏതു രീതിയിലാണ് മത്സരത്തെ സമീപിക്കുകയെന്ന് തനിക്കറിയില്ലെന്നും ക്ളോപ്പ് പറഞ്ഞു. ലീഗിൽ ഏഴാം സ്ഥാനത്താണെങ്കിലും മികച്ച ഫലങ്ങളാണ് വിയ്യാറയൽ സൃഷ്ടിക്കുന്നതെന്നും ബയേൺ മ്യൂണിക്കിനെതിരെ വിജയം നേടിയതിനു ശേഷം പതിനൊന്നു തവണ മാറ്റങ്ങൾ വരുത്തി അത്ലറ്റിക് ക്ലബിനെതിരെ അവർ സമനില നേടിയതും അതിനു ശേഷം കോപ്പ ഡെൽ റേ ഫൈനലിൽ എത്തിയ ടീമായ വലൻസിയയോട് വിജയം കുറിച്ചതും ക്ളോപ്പ് ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.