Football in Malayalam

"ലിവർപൂൾ സ്വപ്‌നലോകത്തല്ല"- ബെൻഫിക്കയോടു നേടിയ മികച്ച വിജയത്തിലും മുന്നറിയിപ്പുമായി ക്ലോപ്പ്

Sreejith N
Klopp Issues Warning Despite Liverpool's Win Against Benfica
Klopp Issues Warning Despite Liverpool's Win Against Benfica / Julian Finney/GettyImages
facebooktwitterreddit

പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു കീഴടക്കി ചാമ്പ്യൻസ് ലീഗ് സെമി ഏറെക്കുറെ ഉറപ്പിച്ചെങ്കിലും ടീമിനു മുന്നറിയിപ്പുമായി പരിശീലകൻ യർഗൻ ക്ലോപ്പ്. മത്സരത്തിൽ ലിവർപൂൾ ലീഡ് ഉയർത്തിയിരുന്നെങ്കിൽ അത് വളരെയധികം ഗുണം ചെയ്തേനെ എന്ന അഭിപ്രായം പ്രകടിപ്പിച്ച ക്ലോപ്പ് ബെൻഫിക്ക ഗോൾകീപ്പറുടെ പ്രകടനത്തെ പ്രത്യേകം പ്രശംസിച്ചു.

"ഇവിടെ വന്ന് ചാമ്പ്യൻസ് ലീഗ് എവേ ഗെയിം വിജയിക്കുക കഠിനമായ കാര്യമാണ്. ബെൻഫിക്ക അവരുടെ ജീവനും കൊണ്ടു പോരാടി. ഞങ്ങൾ അവർക്ക് കൂടുതൽ അവസരം നൽകി, ഞങ്ങൾ മികച്ച രീതിയിൽ പൊരുതിയിട്ടു കൂടി അവർക്കൊരു ഗോളിന് അർഹത ഉണ്ടായിരുന്നു. അവർ പ്രത്യാക്രമണങ്ങൾ നടത്തി. പന്ത് കൈവശം വെക്കുക എപ്പോഴും സാധ്യമായ കാര്യമായിരുന്നില്ല. സാഹസത്തിനു കൂടുതൽ മുതിർന്നാൽ അവർക്കു മികച്ച താരങ്ങളാണുള്ളത്."

"ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ ഇതൊരു കടുപ്പമേറിയ മത്സരം ആയിരുന്നു, കാണികളും ഉണ്ടായിരുന്നു. 2-0 എന്നത് ഒന്നുമല്ല, നല്ലൊരു ഫലമാണ്, പക്ഷെ വേണ്ടത്രയില്ല. അവരൊരു ഗോൾ നേടി, അത് ഞങ്ങൾ കരുതിയതിനേക്കാൾ തുറന്നൊരു സാഹചര്യം ആയിരുന്നു. അവരുടെ ഗോളിയായിരുന്നു ഏറ്റവും മികച്ച താരം, നിരവധി മികച്ച സേവുകൾ അദ്ദേഹം നടത്തിയെങ്കിലും പകുതി സമയത്തു തന്നെ ഞങ്ങൾ രണ്ടു ഗോളിന് മുന്നിലെത്തി, ഇനിയും മുന്നോട്ടു പോവുക."

"ഞങ്ങൾ ഈ സാഹചര്യങ്ങളിൽ ഇതിലുമേറെ ഗോളുകൾ നേടാറുണ്ടെങ്കിലും അതിനു കഴിഞ്ഞില്ല, ഗോളിയായിരുന്നു കാരണം. എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്, അതു തന്നെയാണ് ഇന്നത്തെ കഥയും. അവസാന മിനുട്ടിൽ ഒരു ഗോൾ കൂടി നേടാൻ കഴിഞ്ഞേനെ. 4-1 എന്നത് നല്ലൊരു ഫലമാണ്, പക്ഷെ ഞങ്ങളുള്ളത് ഒരു സ്വപ്‌നലോകത്തല്ല." ബിടി സ്പോർട്ടിനോട് ക്ലോപ്പ് പറഞ്ഞു.

മത്സരത്തിൽ ഇബ്രാഹിമോ കൊനാട്ടെ, സാഡിയോ മാനെ, ലൂയിസ് ഡയസ് എന്നിവർ ലിവർപൂളിന്റെ ഗോളുകൾ നേടിയപ്പോൾ ബെൻഫിക്കയുടെ ആശ്വാസഗോൾ കുറിച്ചത് യുറുഗ്വായ് താരം ഡാർവിൻ നുനസാണ്‌. അടുത്ത മത്സരത്തിൽ പ്രീമിയർ ലീഗ് കിരീടം ആർക്കാണെന്നു തെളിയിക്കാൻ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുന്ന ലിവർപൂളിന് ഈ വിജയം ആത്മവിശ്വാസം നൽകുന്നതാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit