"ഇതുപോലെയുള്ള ഫുട്ബോൾ എനിക്കിഷ്ടമല്ല"- ടോട്ടനത്തിന്റെ പ്രതിരോധശൈലിക്കെതിരെ യർഗൻ ക്ലോപ്പ്


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സമനില വഴങ്ങിയതിനു പിന്നാലെ എതിരാളികളായ ടോട്ടനം ഹോസ്പറിന്റെ പ്രതിരോധശൈലിക്കെതിരെ ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ഇത്തരത്തിലുള്ള ഫുട്ബോൾ തനിക്ക് ഇഷ്ടമല്ലെന്നു പറഞ്ഞ ക്ലോപ്പ് ലോകോത്തര നിലവാരമുള്ള താരങ്ങളുള്ള കൊണ്ടെയുടെ ടീം മൈതാനത്ത് കൂടുതൽ ചെയ്യണമെന്ന അഭിപ്രായവും പ്രകടിപ്പിച്ചു.
ഇന്നലത്തെ മത്സരത്തിൽ വെറും മുപ്പത്തിയഞ്ചു ശതമാനം മാത്രം പൊസഷനേ ടോട്ടനത്തിനു ഉണ്ടായിരുന്നുള്ളൂ എങ്കിലും സോൺ, കുളുസേവ്സ്കി, കേൻ എന്നിവരുടെ മികച്ച ട്രാന്സിഷണൽ പ്ലേ വഴിയുള്ള പ്രത്യാക്രമണങ്ങളിൽ ടോട്ടനം ലിവർപൂളിനെ വിറപ്പിച്ചിരുന്നു. സോണിന്റെ ഗോളിൽ മുന്നിലെത്തിയ ടോട്ടനത്തെ ലൂയിസ് ഡയസ് നേടിയ ഗോളിലൂടെ ലിവർപൂൾ സമനിലയിൽ പിടിച്ചെങ്കിലും പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ അവർക്കതു തിരിച്ചടിയാണ്.
?️ "I don't like this football, but that's my personal problem"
— Sky Sports Premier League (@SkySportsPL) May 8, 2022
Liverpool boss Jurgen Klopp was critical of Tottenham's tactics after their 1-1 draw at Anfield on Saturday ?pic.twitter.com/v8q0IOGDBK
"ക്ഷമിക്കുക, ഞാനൊരു തെറ്റായ വ്യക്തിയായിരിക്കാം. എനിക്കിതു പോലെയുള്ള ഫുട്ബോൾ ഇഷ്ടമല്ല. പക്ഷെ അതെന്റെ വ്യക്തിപരമായ കുഴപ്പമായിരിക്കാം. അവർ ലോകോത്തര നിലവാരമുള്ളവരാണ്, അവരീ കളിക്ക് കൂടുതൽ നൽകണമെന്നും ഞാൻ കരുതുന്നു. ലിവർപൂളിനെതിരായ മത്സരത്തിൽ അവർക്ക് 36,38 ശതമാനം പോസെഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ."
"പക്ഷെ ഇതെന്റെ പ്രശ്നമാണ്, എനിക്കിങ്ങനെ പരിശീലിപ്പിക്കാൻ കഴിയില്ല. എനിക്കിത് ചെയ്യാനും കഴിയില്ല. ലോകോത്തര താരങ്ങൾ എല്ലാ പന്തുകളും ബ്ലോക്ക് ചെയ്യുക, വളരെ ബുദ്ധിമുട്ടാണത്. അത്ലറ്റികോ മാഡ്രിഡതു ചെയ്യുന്നുണ്ട്. അവരെന്തെല്ലാമോ വിജയം നേടിയിട്ടുണ്ടെങ്കിൽ നല്ലത്. എനിക്കതിനു കഴിയില്ല. അവർ ചെയ്യുന്നതിനെ ഞാൻ ബഹുമാനിക്കുന്നു, പക്ഷെ ഞാനത് ചെയ്യില്ല." ക്ലോപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
ടോട്ടനത്തിനെതിരെ സമനില വഴങ്ങിയതോടെ ഒരു സീസണിൽ നാല് കിരീടങ്ങൾ നേടുന്ന ആദ്യത്തെ ക്ലബായി മാറാമെന്ന ലിവർപൂളിന്റെ മോഹങ്ങൾക്ക് മങ്ങലേറ്റിട്ടുണ്ട്. ന്യൂകാസിലുമായി ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചാൽ സിറ്റി പ്രീമിയർ ലീഗ് നേടുമെങ്കിലും ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് ഫൈനലുകൾ ലിവർപൂളിനെ കാത്തിരിക്കുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.