Football in Malayalam

'ഞാന്‍ അവനോട് ചോദിക്കാന്‍ പോകുന്നു' - റൊണാൾഡോയുടെ ഭാവിയെ കുറിച്ച് അറിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഖബീബ്

Haroon Rasheed
Manchester United v Southampton - Premier League
Manchester United v Southampton - Premier League / Visionhaus/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ വിടുകയാണെന്ന കാര്യത്തില്‍ വ്യക്ത വരുത്താന്‍ ഒരുങ്ങി താരത്തിന്റെ സുഹൃത്തും മുൻ യു.എഫ്.സി ചാംപ്യനുമായ ഖബീബ് നുര്‍മഗാമെദോവ്. യുണൈറ്റഡിന്റെ ഫോമില്ലായ്മകള്‍ക്കിടെയായിരുന്നു റൊണാള്‍ഡോ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുണൈറ്റഡ് വിട്ടേക്കുമെന്ന കിംവദന്തി പരന്നത്.

ഇതിനെ തുടര്‍ന്നാണ് ഖബീബ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. "ഞാന്‍ അവനുമായി സംസാരിക്കാന്‍ പോകുന്നു. അവന്‍ റയല്‍ മാഡ്രിഡില്‍ നിന്ന് മാറിയപ്പോള്‍, രണ്ട് മാസങ്ങൾക്ക് മുൻപ് അവൻ എന്നോട് പറഞ്ഞിരുന്നു. അത് പോലെ അദ്ദേഹം യുവന്റസില്‍ നിന്ന് മാറിയപ്പോഴും. അതിനാല്‍ ഞാന്‍ അവനോട് ചോദിക്കാന്‍ പോകുന്നു," ഖബീബ് സ്‌കൈ സ്‌പോട്‌സിനോട് പറഞ്ഞു.

"സത്യസന്ധമായി, അവൻ (മാഞ്ചസ്റ്റർ യുണൈറ്റഡിൽ) തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ശക്തവും യുവനിരയുമുള്ള ഒരു ടീമുണ്ട്. അടുത്ത വര്‍ഷം അവര്‍ എല്ലാ ക്ലബുകള്‍ക്കും വലിയ പ്രശ്‌നമാകുമെന്ന് ഞാന്‍ കരുതുന്നു,"' ഖബീബ് കൂട്ടിച്ചേര്‍ത്തു.

റൊണാള്‍ഡോയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഖബീബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും കടുത്ത ആരാധകനാണ്.

അടുത്തിടെ എഫ്.എ കപ്പില്‍ നിന്ന് പുറത്തായ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന് വേണ്ടി ഗോളുകള്‍ കണ്ടെത്താന്‍ വിഷമിക്കുന്ന റൊണാള്‍ഡോ ക്ലബ് വിടുകയാണെന്ന അഭ്യൂഹം ഏറെ നാളായി പരക്കുന്നുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit