Football in Malayalam

പരിശീലകനെ പുറത്താക്കാൻ മനഃപൂർവം മത്സരങ്ങൾ തോറ്റു കൊടുത്തു , കെയ്‌ലർ നവാസടക്കമുള്ള താരങ്ങൾക്കെതിരെ ആരോപണം

Sreejith N
കെയ്‌ലർ നവാസ്
കെയ്‌ലർ നവാസ് / Hector Vivas/Getty Images
facebooktwitterreddit

ദേശീയ ടീം പരിശീലകനായിരുന്ന ജോർജ് ലൂയിസ് പിന്റോയെ പുറത്താക്കാൻ വേണ്ടി കെയ്‌ലർ നവാസടക്കം മൂന്നു താരങ്ങൾ മനഃപൂർവം മത്സരങ്ങൾ തോറ്റു കൊടുത്തുവെന്ന ആരോപണവുമായി കോസ്റ്റാറിക്കൻ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റായ എഡ്വാർഡോ ലി.

നവാസ്, റൂയിസ്, ബോർജസ് എന്നീ താരങ്ങളും കോസ്റ്റാറിക്ക ടീമിന്റെ മുൻ ഡയറക്ടറായ റാഫേൽ വർഗാസും മുൻ പ്രസിഡന്റായ എഡ്‌വാർഡോ ലിയും ഉൾപ്പെട്ട ഒരു കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ദേശീയ ടീമിനൊപ്പം മൂന്നു മത്സരങ്ങൾ തുടർച്ചയായി തോറ്റാൽ പിന്റോയെ ഒഴിവാക്കുമെന്നൊരു ഉടമ്പടി ഉണ്ടായിരുന്നുവെന്നും അതിനു വേണ്ടി താരങ്ങൾ മനഃപൂർവം മത്സരങ്ങൾ തോറ്റു കൊടുത്തുവെന്നും ലി പറഞ്ഞത്.

കളിക്കാർക്ക് പിന്റോ തുടരണം എന്നാഗ്രഹമില്ലായിരുന്നെങ്കിലും ദേശീയ ടീമിന് അദ്ദേഹത്തെ പിരിച്ചു വിടാൻ കാരണങ്ങൾ ലഭിക്കാത്തപ്പോഴാണ് മൂന്നു മത്സരങ്ങൾ തോൽക്കാമെന്ന കാര്യം നവാസ് അവതരിപ്പിച്ചതെന്ന് ലി പറയുന്നു. കോസ്റ്റാറിക്കൻ ഫുട്ബോൾ ഫെഡറേഷനും പരിശീലകനും തമ്മിലുള്ള രഹസ്യ ഉടമ്പടി താരങ്ങൾ അറിഞ്ഞത് തന്നെ ഞെട്ടിച്ചുവെന്നും ലി പറഞ്ഞു. കോസ്റ്റാറിക്കൻ ടീമിന്റെ മുൻ ഡയറക്ടറായ വർഗാസും ലിയുടെ വാക്കുകളെ ഏറ്റുപറഞ്ഞു.

2011 മുതൽ 2014 വരെയാണ് പിന്റോ കോസ്റ്റാറിക്കൻ ടീമിന്റെ പരിശീലകനായിരുന്നത്. ബ്രസീലിൽ വെച്ചു നടന്ന ലോകകപ്പിൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിയുകയും 2014 ലാറ്റിനമേരിക്കൻ ഫുട്ബോളിലെ മികച്ച പരിശീലകനുള്ള അവാർഡ് സ്വന്തമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം ടീമിൽ പലതരം പ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് അദ്ദേഹം ഒഴിവാക്കപ്പെടുന്നത്.

facebooktwitterreddit