കെവിൻ ഡി ബ്രൂയ്‌ന്റെ ഫൈവ്-എ-സൈഡ് ടീമിൽ റൊണാൾഡോയില്ല, പ്രീമിയർ ലീഗിൽ നിന്നും മൂന്നു താരങ്ങൾ

Swindon Town v Manchester City: The Emirates FA Cup Third Round
Swindon Town v Manchester City: The Emirates FA Cup Third Round / Catherine Ivill/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരമായ കെവിൻ ഡി ബ്രൂയ്ൻ തന്റെ ഫൈവ്-എ-സൈഡ് ടീമിനെ തിരഞ്ഞെടുത്തതിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്. ലയണൽ മെസിയും നെയ്‌മറും ഉൾപ്പെട്ട ടീമിൽ മൂന്നു പ്രീമിയർ ലീഗ് താരങ്ങളെയും തിരഞ്ഞെടുത്താണ് ഡി ബ്രൂയ്ൻ തന്റെ ഫൈവ്-എ-സൈഡ് ടീമിനെ തിരഞ്ഞെടുത്തത്.

ഗോൾകീപ്പറെ ഒഴിവാക്കി ഏറ്റവും മികച്ചതായി കരുതുന്ന അഞ്ചു താരങ്ങളുടെ ടീമിനെ തിരഞ്ഞെടുക്കാൻ റിയോ ഫെർഡിനാൻഡ് നടത്തിയ ഒരു ചാറ്റിലാണ് താരത്തോട് ആവശ്യപ്പെട്ടത്. തന്നെ ടീമിൽ നിന്നും ഒഴിവാക്കിയ താരം ലയണൽ മെസി, നെയ്‌മർ എന്നിവർക്കു പുറമെ തന്റെ മാഞ്ചസ്റ്റർ സിറ്റി സഹതാരമായ ബെർണാഡോ സിൽവ, ചെൽസി മിഡ്‌ഫീൽഡർ എൻഗോളോ കാന്റെ, ലിവർപൂൾ പ്രതിരോധതാരം വിർജിൽ വാൻ ഡൈക്ക് എന്നിവരെയാണ് തന്റെ ടീമിൽ ഉൾപ്പെടുത്തിയത്.

ടീമിനെ തിരഞ്ഞെടുത്തതിനു ശേഷം വിർജിൽ വാൻ ഡൈക്കിനെ ബെൽജിയൻ താരം പ്രത്യേകം പ്രശംസിക്കുകയും ചെയ്‌തു. പരിക്കിനു മുൻപ് അവിശ്വസനീയമായ പ്രകടനം നടത്തിയിരുന്ന താരം ഇപ്പോൾ വീണ്ടും തന്റെ നിലവാരത്തിലേക്ക് എത്തിയെന്നും റൂബൻ ഡയസ് അടക്കമുള്ള താരങ്ങൾക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച മൂന്നു പ്രതിരോധതാരങ്ങളിൽ ഒരാളാണ് വാൻ ഡൈക്കെന്നും കെവിൻ ഡി ബ്രൂയ്ൻ പറഞ്ഞു.

വളരെ ചെറിയ സ്‌പേസുകളിൽ അവിശ്വസനീയമായ പ്രകടനം നടത്തുന്നതും ഈ സീസണിൽ അവിശ്വസനീയമായ പ്രകടനം നടത്തുന്നതുമാണ് തനിക്കു പകരം ബെർണാഡോ സിൽവയെ ഉൾപ്പെടുത്താൻ കെവിൻ ഡി ബ്രൂയ്ൻ കാരണമായി പറഞ്ഞത്. കാന്റെയെ തന്റെ ടീമിന് ആവശ്യമുണ്ടെന്നും പറഞ്ഞ താരം ലയണൽ മെസി, നെയ്‌മർ എന്നിവരെ ഉൾപ്പെടുത്തി മുന്നേറ്റനിര പൂർത്തിയാക്കുകയും ചെയ്‌തു

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.