ഫോമിലേക്കെത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബെംഗാളിനെതിരെ; ടീമിന്റെ സാധ്യതാ ലൈനപ്പ് അറിയാം

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഏഴ് അതിന്റെ പാതി ഘട്ടമെത്തിയപ്പോൾ ഫോം കണ്ടെത്തിയ ടീമുകളാണ് കേരളാ ബ്ലാസ്റ്റേഴ്സും, ഈസ്റ്റ് ബെംഗാളും. സീസണിന്റെ ആദ്യ മത്സരങ്ങളിൽ നിരാശാജനകമായ പ്രകടനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരുന്ന ഇരു ടീമുകളും, പക്ഷേ നിലവിൽ മികച്ച ഫോമിലാണുള്ളത്. ആദ്യ ഘട്ടത്തിൽ നഷ്ടപ്പെട്ട ആത്മവിശ്വാസം ഇരു ടീമുകളുടേയും കളിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. നിലവിൽ കരുത്തരായ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ അത് കൊണ്ടു തന്നെ നാളെ പോരാട്ടം പൊടിപാറുമെന്നാണ് ഫുട്ബോൾ പ്രേമികളുടെ വിശ്വാസം.
ജംഷദ്പൂരിനെതിരെ തകർപ്പൻ ജയം നേടിയതിന്റെ ആവേശത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് നാളെ ഈസ്റ്റ് ബെംഗാളിനെ നേരിടാൻ ഒരുങ്ങുന്നത്. മുന്നേറ്റ നിരയിൽ ജോർദാൻ മറെയുടേയും, ഫക്കുണ്ടോ പേരേയ്രയുടേയും മിന്നും ഫോം ടീമിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഇംഗ്ലീഷ് മുന്നേറ്റ താരം ഗാരി ഹൂപ്പറും, ജംഷദ്പൂരിനെതിരെ ഫോമിലേക്കെത്തിയത് ടീമിന് നൽകുന്ന ആശ്വാസം ചെറുതല്ല. നിലവിൽ പ്രതിരോധത്തിലാണ് ടീമിന് അല്പം പ്രശ്നമുള്ളത്. ഇത് പരിഹരിക്കാൻ കഴിഞ്ഞാൽ ഈസ്റ്റ് ബെംഗാളിനെതിരെ കേരളത്തിന് മുന്നേറാൻ കഴിയും.
ഇത്തവണ ഐഎസ്എല്ലിൽ ദയനീയ തുടക്കമായിരുന്നു ഈസ്റ്റ് ബെംഗാളിന്റേതെങ്കിലും പതുക്കെ അവർ ട്രാക്കിലേക്ക് തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ 5 മത്സരങ്ങളായി തോൽവി അറിഞ്ഞിട്ടില്ലാത്ത അവർ ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയതിന് ശേഷമാണ് നാളത്തെ മത്സരത്തിനിറങ്ങുന്നത്. ജാക്വസ് മഗോമ, മാറ്റി സ്റ്റീന്മാൻ, ബ്രൈറ്റ് എന്നിവരാണ് ടീമിന്റെ പ്രധാന കരുത്ത്. ടൂർണമെന്റിൽ ഏറ്റവുമധികം സേവുകൾ നടത്തിയ ദേബ്ജിത് മജൂംദാറാണ് ടീമിന്റെ ഗോൾ വലക്ക് മുന്നിൽ. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി തുടരുന്ന മികച്ച ഫോം കേരളത്തിനെതിരെയും ആവർത്തിക്കാൻ കഴിഞ്ഞാൽ മത്സരത്തിൽ അവസാന ചിരി ഈസ്റ്റ് ബെംഗാളിനൊപ്പമാകും.
Part ✌️of our season begins with a trip to face SC East Bengal! ⚔️#SCEBKBFC #YennumYellow pic.twitter.com/omKoJdDwLU
— K e r a l a B l a s t e r s F C (@KeralaBlasters) January 13, 2021
ഇരു ടീമുകളും സീസണിൽ ആദ്യം നേർക്കുനേർ വന്നത് കഴിഞ്ഞ മാസം 20-ം തീയതിയായിരുന്നു. അന്ന് ബക്കാരി കോനെയുടെ ഓൺ ഗോളിൽ പതിനാലാം മിനുറ്റിൽ മുന്നിലെത്തിയ ഈസ്റ്റ് ബെംഗാളിനെ ഇഞ്ചുറി ടൈമിൽ ജീക്സൺ സിംഗിന്റെ ഗോളിലൂടെ കേരളം സമനില പിടിക്കുകയായിരുന്നു.
Related Articles
ISL 2020-21: SC East Bengal vs Kerala Blasters FC - Match Preview, Telecast, Live Stream Details, and Prediction
ISL 2020-21: SC East Bengal vs Kerala Blasters FC - Match Preview, Telecast, Live Stream Details, and Prediction
ISL 2020-21: Jamshedpur FC vs Kerala Blasters FC - Match Preview, Telecast, Live Stream Details, and Prediction
ISL 2020-21: Jamshedpur FC vs Kerala Blasters FC - Match Preview, Telecast, Live Stream Details, and Prediction
ISL 2020-21: Kerala Blasters FC vs Odisha FC - Match Preview, Telecast, Live Stream Details, and Prediction
ISL 2020-21: Kerala Blasters FC vs Odisha FC - Match Preview, Telecast, Live Stream Details, and Prediction
ISL 2020-21: Bengaluru FC vs SC East Bengal - Match Preview, Telecast, Live Stream Details, and Prediction
ISL 2020-21: Bengaluru FC vs SC East Bengal - Match Preview, Telecast, Live Stream Details, and Prediction
നിലവിൽ ഈസ്റ്റ് ബെംഗാൾ പോയിന്റ് പട്ടികയിൽ ഒൻപതാമതും, കേരളാ ബ്ലാസ്റ്റേഴ്സ് പത്താമതുമാണ്. ഇതു വരെ കളിച്ച 10 മത്സരങ്ങളിൽ 2 വിജയങ്ങളും, 4 വീതം സമനിലകളും, പരാജയങ്ങളുമുള്ള ഈസ്റ്റ് ബെംഗാളിന് 10 പോയിന്റാണുള്ളത്. കേരളാ ബ്ലാസ്റ്റേഴ്സും ഇതു വരെ 10 മത്സരങ്ങളാണ് കളിച്ചത്. 2 വിജയവും, 3 സമനിലകളും, 5 പരാജയങ്ങളുമുള്ള അവർ 9 പോയിന്റുകളാണ് ഇതു വരെ നേടിയത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ ഇലവൻ ഇങ്ങനെ
ആൽബിനോ ഗോമസ് (ഗോൾകീപ്പർ)
നിഷു കുമാർ
സന്ദീപ് സിംഗ്
കോസ്റ്റ നമൊയിൻസു
ജെസൽ കർനെയ്റോ
ജീക്സൺ സിംഗ്
വിസന്റെ ഗോമസ്
സഹൽ അബ്ദുൾ സമദ്
ഫക്കുണ്ടോ പെരേയ്ര
ഗാരി ഹൂപ്പർ
ജോർദാൻ മറെ.