ഐഎസ്എൽ സീസൺ 8: കേരളാ ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്സി മത്സരം മാറ്റിവെച്ചു

ഗോവയിലെ തിലക് മൈതാനിയിൽ വെച്ച് ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 7:30pmന് നടക്കാനിരുന്ന കേരളാ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം കോവിഡ് കാരണങ്ങളാൽ മാറ്റിവെച്ചു. അൽപം മുൻപ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെ ലീഗ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മത്സരം മറ്റൊരു ദിവസത്തേക്ക് റീഷെഡ്യൂൾ ചെയ്യുമെന്നും ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.
മത്സരത്തിന് കളിക്കാൻ വേണ്ട താരങ്ങൾ നിലവിൽ ബ്ലാസ്റ്റേഴ്സിന് ഇല്ല എന്ന വിലയിരുത്തലിന് ശേഷം ലീഗിന്റെ മെഡിക്കൽ ടീമുമായി കൺസൾട്ട് ചെയ്തതിന് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഐഎസ്എൽ അവരുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.