കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസണ് മത്സരങ്ങള്‍ യു.എ.ഇയില്‍

അടുത്ത സീസണിലേക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് മത്സരങ്ങള്‍ യു.എ.ഇയില്‍ നടക്കും. വാര്‍ത്താ കുറിപ്പിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് ഒന്നിന് കൊച്ചിയില്‍ പ്രീ-സീസണ് പരിശീലനം ആരംഭിച്ച്, ഓഗസ്റ്റ് പകുതിയോടെ യു.എ.യിലേക്ക് തിരിക്കാനാണ് ടീമിന്റെ പദ്ധതി. തുടര്‍ന്ന് യു.എ.ഇ പ്രൊ ലീഗില്‍ കളിക്കുന്ന അല്‍ നാസ്ര് എസ്.സി, ദിബ എഫ്.സി എന്നീ ക്ലബ്ബുകള്‍ക്കെതിരെയും ഫസ്റ്റ് ഡിവിഷനിലെ ഹത്ത ക്ലബിനെതിരെയും സൗഹൃദ മത്സരങ്ങള്‍ കളിക്കും.
മുഖ്യ പരിശീലകന് ഇവാന് വുകോമാനോവിച്ചിന്റെ കീഴില്‍ അല്‍ നാസ്ര് കള്‍ച്ചറല്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിലായിരിക്കും ടീമിന്റെ പരിശീലനം. ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്റ്റേഡിയത്തില്‍ അല്‍നാസ്ര്‍ എസ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസണ് സൗഹൃദ മത്സരം.
ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്റ്റേഡിയത്തില്‍ ദിബ എഫ്സിയെയും, 28ന് അവസാന മത്സരത്തില്‍ ഹംദാന്‍ ബിന്‍ റാഷിദ് സ്റ്റേഡിയത്തില്‍ ഹത്ത സ്പോര്‍ട്സ് ക്ലബിനെയും കേരള ബ്ലാസ്റ്റേഴ്സ് നേരിടും. മൂന്ന് മത്സരങ്ങള്‍ക്കും ടിക്കറ്റ് വഴിയായിരിക്കും കാണികള്‍ക്കുള്ള പ്രവേശനം.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ് സമയത്താണ് ഡ്യൂറാന്റ് കപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്. അതിനാല്‍ ഈ സമയത്ത് മഞ്ഞപ്പടയുടെ റിസര്‍വ് ടീമായിരിക്കും ഡ്യൂറാന്റ് കപ്പില്‍ കളിക്കുക.
അവസാന സീസണില്‍ ഐഎസ്എൽ ഫൈനല്‍ വരെ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കും മികച്ച രീതിയിലാണ് ഒരുങ്ങുന്നത്. ഇതിനായി താരങ്ങളെ ടീമിലെത്തിക്കുന്ന തിരക്കിലാണിപ്പോള്‍ കൊമ്പന്മാർ.