വിക്ടർ മോംഗിലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

സ്പാനിഷ് പ്രതിരോധതാരം വിക്ടർ മോംഗിലിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. 2023 വരെയുള്ള കരാറിലാണ് താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഒഡീഷ എഫ്സിക്ക് വേണ്ടി 19 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരമാണ് 29കാരനായ മോംഗിൽ. പ്രധാനമായും സെന്റർ-ബാക്ക് പൊസിഷനിൽ കളിക്കുന്ന മോംഗിലിന് റൈറ്റ്-ബാക്ക് ആയും ഡിഫൻസീവ് മിഡ്ഫീൽഡർ ആയും കളിക്കാൻ കഴിയും.
Here's to new 𝘤𝘰𝘯𝘯𝘦𝘤𝘵𝘪𝘰𝘯𝘴! 🤝🏽🇪🇸
— Kerala Blasters FC (@KeralaBlasters) July 13, 2022
Spanish defender Victor Mongil is the newest addition to our backline! 💪🏽@Victor4Mongil #SwagathamVictor #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/0VhZ8Mgjl1
സ്പാനിഷ് ക്ലബായ റയൽ വല്ലഡോളിഡിന് ഒപ്പം തന്റെ യൂത്ത് കരിയർ ആരംഭിച്ച മോംഗിൽ, 2011-12 സീസണിൽ അവരുടെ സീനിയർ ടീമിന്റെ ഭാഗമായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡ് ബി, അൽകൊയോണോ, മെറിഡാ, പോണ്ടെവെദ്ര, ലെവാന്റെ ബി, ഡൈനാമോ ടബലീസി എന്നിവർക്ക് വേണ്ടി കളിച്ചതിന് ശേഷം മോംഗിൽ 2020ൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എടികെയിലെത്തി.
എടികെക്ക് വേണ്ടി ഒൻപത് മത്സരങ്ങൾ കളിച്ച താരം, 2020-21 സീസണിൽ ഡൈനാമോ ടബലീസിയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ സീസണിലായിരുന്നു താരം ഒഡീഷ എഫ്സിയിലേക്ക് ചേക്കേറിയത്.
ഈ സമ്മറിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ വിദേശ സൈനിങാണ് മോംഗിൽ. നേരത്തെ, ഗ്രീക്ക്-ഓസ്ട്രേലിയൻ ഇന്റർനാഷണൽ സ്ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു.