ചർച്ചിൽ ബ്രദേഴ്സിൽ നിന്ന് സൗരവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി ചർച്ചിൽ ബ്രദേഴ്സിൽ നിന്ന് സൗരവ് മണ്ഡലിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നാണ് സൗരവിനെ ടീമിലെത്തിച്ച കാര്യം ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. 2025 വരെയുള്ള കരാറാണ് സൗരവ് ഒപ്പിട്ടിട്ടുള്ളത്.
വിങ്ങർ റോളിൽ കളിക്കുന്ന സൗരവ് റെയിന്‍ബോ എഫ്സിയിലൂടെയാണ് തന്റെ പ്രൊഫഷണൽ കരിയർ തുടങ്ങിയത്. എ.ടി.കെയുടെ റിസര്‍വ് ടീമില്‍ ചെറിയ കാലം കളിച്ച ശേഷം 2020ല്‍ ചര്‍ച്ചില്‍ ബ്രദേഴ്സിലെത്തിയ സൗരവ്, ഗോവൻ ക്ലബിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതാണ് സൗരവിന് ബ്ലാസേറ്റ്ഴ്സിലേക്ക് വഴി തുറന്നത്. കഴിഞ്ഞ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് യുവതാരം നേടിയത്.
മഞ്ഞക്കുപ്പായത്തിലെ പുതിയ പടയാളി 🙌🏻
— Kerala Blasters FC (@KeralaBlasters) June 28, 2022
Medicals? Done ✅
Contract? Signed 🤝
Saurav is officially our newest Blaster ⚽💛https://t.co/KuJ3zuKuke#SwagathamSaurav #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/HmQOGi6m9h
"അവന് ഐ.എസ്.എല്ലില്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതിനാല്‍ ഒരുപാട് കഠിന പ്രയത്നം ഇനിയും കാത്തിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ ക്ലബ്ബില്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു," കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ടിങ് ഡയറക്ടര്‍ കരോളിസ് സ്കിന്‍കിസ് വ്യക്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സിലേക്കെത്താനായതില് സന്തോഷമുണ്ടെന്ന് കരാറൊപ്പിട്ട ശേഷം സൗരവ് പ്രതികരിച്ചു. "രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. രാജ്യത്തെ മികച്ച കളിക്കാരുമായി ഞാന്‍ ഡ്രസ്സിങ് റൂം പങ്കിടും, അവരില്‍ നിന്ന് പഠിക്കാന്‍ എനിക്ക് അതിയായ താല്പര്യമുണ്ട്," സൗരവ് പറഞ്ഞു.
പുതിയ സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുന്ന രണ്ടാമത്തെ താരമാണ് സൗരവ്. നേരത്തെ ബ്രൈസ് മിറാന്‍ഡയെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു.