Football in Malayalam

അവസരങ്ങള്‍ തുലച്ച ബ്ലാസ്റ്റേഴ്‌സ് സമനില കൊണ്ട് രക്ഷപ്പെട്ടു

Haroon Rasheed
Sahal Abdul Samad of Kerala Blasters in action against Northeast United FC
Sahal Abdul Samad of Kerala Blasters in action against Northeast United FC / Indian Super League
facebooktwitterreddit

ഐ.എസ്.എൽ സീസൺ എട്ടിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. നോര്‍ത്ത്ഈസ്റ്റിനെതിരെയുള്ള മത്സരത്തില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ തുലച്ച ബ്ലാസ്‌റ്റേഴ്‌സ് ജയം അര്‍ഹിച്ചിരുന്നെങ്കിലും മഞ്ഞപ്പടക്ക് അത് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ താരം പേരേരിയ ഡയസിന് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടിയില്ല.

രണ്ടാം പകുതിയില്‍ സഹല്‍ അബ്ദുല്‍ സമദിനും ഗോളിനായി സുവര്‍ണാവസരം ലഭിച്ചെങ്കിലും അവസരം മുതലാക്കുന്നതില്‍ താരം പരാജയപ്പെട്ടു. മത്സരത്തിന്റെ അവസാനത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത്ഈസ്റ്റ് ഗോള്‍മുഖത്ത് ഭീതി വിതച്ച് കൊണ്ടിരുന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. പകരക്കാരനായി കളത്തിലിറങ്ങിയ അല്‍വാരോ വാസ്‌കസ് ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച നീക്കങ്ങള്‍ നടത്തി നോര്‍ത്ത്ഈസ്റ്റ് ഗോള്‍മുഖം വിറപ്പിച്ച് കൊണ്ടിരുന്നു.

കൗണ്ടര്‍ അറ്റാക്കിലൂടെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റ ഗോള്‍ മുഖത്ത് സമ്മര്‍ദം ചെലുത്താന്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനായെങ്കിലും അവര്‍ക്കും ലക്ഷ്യം കാണാനായില്ല. ആദ്യ മത്സരത്തില്‍ തോറ്റ ഇരുടീമുകളും വിജയത്തിന് വേണ്ടിയായിരുന്നു പോരാടിയത്. ആദ്യ മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാനോട് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടപ്പോള്‍, ബംഗളുരു എഫ്.സിയോടായിരുന്നു നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെട്ടത്.


facebooktwitterreddit