മുംബൈ സിറ്റിക്ക് തോല്‍വി, കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പ്ലേ ഓഫില്‍

ഐ.എസ്.എല്ലിന്റെ പ്ലേ ഓഫില്‍ പ്രവേശിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ്.സി മുംബൈ സിറ്റി പരാജയപ്പെട്ടതോടെയാണ് മഞ്ഞപ്പടക്ക് പ്ലേ ഓഫിലേക്കുള്ള വഴി തെളിഞ്ഞത്. പ്ലേ ഓഫില്‍ പ്രവേശിച്ചതോടെ നാളെ നടക്കുന്ന എഫ്.സി ഗോവക്കെതിരേയുള്ള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിന് വലിയ പ്രാധാന്യമില്ല.
മുംബൈക്കെതിരേയുള്ള മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഹൈദരാബാദ് രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 14ാം മിനുട്ടില്‍ രോഹിത് ദാനുവായിരുന്നു ആദ്യ ഗോള്‍ നേടിയത്. സമനില ഗോളിനായി മുംബൈ കിണഞ്ഞ് ശ്രമിക്കുന്നതിനിടെ ഹൈദരാബാദിന്റെ രണ്ടാം ഗോളും പിറന്നു.
ജോയല്‍ കിയാനീസെയായിരുന്നു ഹൈദരാബാദിന്റെ രണ്ടാം ഗോള്‍ നേടിയത്. 76ആം മൊർത്താട ഫാൾ ഒരു ഗോൾ മടക്കിയെങ്കിലും, മുംബൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിറുത്താൻ അത് മതിയായിരുന്നില്ല.
19 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ജംഷജഡ്പുര് എഫ്സി, 20 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുള്ള ഹൈദരാബാദ്, 19 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായി എ.ടി.കെ മോഹന്‍ ബഗാനും, അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സുമാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുള്ളത്.
നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിയെ 3-1ന് പരാജയപ്പെടുത്തിയതോടെയാണ് ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലേക്കുള്ള വഴി എളുപ്പമായത്.
പ്ലേ ഓഫിലേക്ക് പ്രവേശിച്ചതോടെ, ഗോവക്ക് എതിരെ നടക്കുന്ന മത്സരത്തിൽ മൂന്ന് മഞ്ഞകാർഡുകൾ ലഭിച്ചിട്ടുള്ള, ഒരു മഞ്ഞകാർഡ് കൂടി ലഭിച്ചാൽ സസ്പെൻഷൻ ലഭിക്കുന്ന താരങ്ങൾക്ക് വിശ്രമം നൽകാൻ ബ്ലാസ്റ്റേഴ്സിനാകും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.