ഒഡീഷ എഫ്‌സിക്കെതിരെയുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ

ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ജൈത്രയാത്ര തുടരുകയാണ്. അവസാന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഹൈദരാബാദ് എഫ്.സിയെ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുകളുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. മത്സരത്തിൽ വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തും. അവസാന മത്സരത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ ജെസ്സെൽ പുറത്തായിരിക്കുമെന്ന കാര്യം ഉറപ്പാണ്. ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ഇലവൻ നമുക്കിവിടെ പരിശോധിക്കാം.
ഗോള്‍ കീപ്പര്‍ & പ്രതിരോധ താരങ്ങള്‍
പ്രഭ്സുഖാൻ ഗിൽ (ഗോൾകീപ്പർ) - അവസാന മത്സരത്തില്‍ ഗോള്‍ വലകാത്ത ഗില്ല് തന്നെയായിരിക്കും ഒഡിഷക്കെതിരേയും ഗോള്‍ കീപ്പറായി എത്തുക. ഹൈദരാബാദിനെ തിരെയുള്ള ക്ലീൻ ഷീറ്റ് ഗില്ലിന് ആദ്യ ഇലവനിലെ സ്ഥാനംഊട്ടി ഉറപ്പിക്കും.
നിഷു കുമാർ (ലെഫ്റ്റ് ബാക്ക്) - സീസണിലുടനീളം ബെഞ്ചിൽ ഇരിക്കേണ്ടി വന്ന നിഷു കുമാർ ആദ്യ ഇലവനിൽ സ്ഥാനം നേടും. പരിക്കേറ്റ ക്യാപ്റ്റൻ ജസലിന് പകരമാകും താരം ടീമിലെത്തുക.
മാര്‍കോ ലെസ്‌കോവിച്ച് (സെന്റര്‍ ബാക്ക്) - സീസണിലെ എല്ലാ മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍മുഖത്തെ രക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ്. ലെസ്‌കോവിച്ചിനെ ഒഡിഷക്കെതിരെയുള്ള മത്സരത്തിലും പ്രതിരോധത്തില്‍ പ്രതീക്ഷിക്കാം.
റുയിവാ ഹോർമിപാം (സെന്റർ ബാക്ക്) - ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനിൽ ഉണ്ടായിരുന്ന താരം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. സിപോവിച്ചിൻ്റെ പകരക്കാരൻ എന്ന റോളിലാണ് ഹോർമിപാമിൻ്റെ കളി.
ഹര്‍മന്‍ജോത് ഖബ്ര (റൈറ്റ് ബാക്ക്) - സീസണിന്റെ തുടക്കം മുതല്‍ മഞ്ഞപ്പടയുടെ പ്രതിരോധം കാക്കാനുള്ള ചുമതലയുള്ള താരമാണ് ഖബ്ര. ഹൈദരാബാദിനെതിരേയുള്ള മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചെങ്കിലും കൂടുതൽ അപകടങ്ങൾ സംഭവിച്ചില്ല.
മധ്യനിര താരങ്ങള്‍
സഹല്‍ അബ്‌ദുൽ സമദ് (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം. നാലു ഗോളുമായി ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ നിര്‍ണായക സാന്നിധ്യം. ഒഡിഷക്കെതിരേയുള്ള മത്സരത്തിലും അറ്റാക്കിങ് മിഡില്‍ സഹലിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം.
അഡ്രിയാൻ ലൂണ (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - ഹൈദരാബാദിനെതിരേയുള്ള മത്സരത്തില്‍ കളം നിറഞ്ഞ് കളിച്ച താരം നാളെ ആദ്യ ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജീക്ക്‌സണ്‍ സിങ് (സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍) - മധ്യനിരയിൽ കണ്ണടച്ചിരുന്നാലും ടീമിൻ്റെ മുന്നിലും പിന്നിലും ആരെല്ലാം ഉണ്ടെന്ന് വ്യക്തമായി അറിയുന്ന ജീക്സൺ നാളെ മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ചരട് വലിക്കും.
പ്യൂട്ടിയ (സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍) - ജീക്ക്‌സണൊപ്പം ഒത്തിണക്കത്തോടെ കളിക്കുന്ന താരമാണ് പ്യൂട്ടിയ. കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത താരത്തേയും മധ്യനിരയില്‍ നാളെ ഒഡിഷക്കെതിരേ പ്രതീക്ഷിക്കാം.
മുന്നേറ്റനിര
ജോര്‍ജ് പെരേര ഡയസ് (സ്‌ട്രൈക്കര്‍) - ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തിലെ സ്ഥിര സാന്നിധ്യമായ പെരെര ബുദ്ധികൊണ്ടും കാലു കൊണ്ടും ഒരു പോലെ കളിക്കുന്ന താരമാണ്. അതിനാൽ മഞ്ഞപ്പടയുടെ മുന്നേറ്റത്തിന് കരുത്ത് പകരാൻ പേരേരയും ഇന്നുണ്ടാകും ആദ്യ ഇലവനിൽ.
അല്‍വാരോ വാസ്‌ക്വസ് (സ്‌ട്രൈക്കര്‍) - വുകമനോവിച്ചിന്റെ പ്ലാനിലെ മുന്നേറ്റ താരമായ അല്‍വാരോ മികച്ച ഫോമിലാണ്. ഹൈദരാബാദിനെതിരേ സൂപ്പർ ഗോൾ നേടിയ വാസ്ക്സിനെ ആദ്യ ഇലവനിൽ ഉപ്പിക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.