Football in Malayalam

ഹൈദരാബാദ് എഫ്‌സിക്കെതിരെയുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് സാധ്യതാ ലൈനപ്പ്

Haroon Rasheed
Blasters aim to extend their eight-game unbeaten run
Blasters aim to extend their eight-game unbeaten run / Indian Super League
facebooktwitterreddit

ഐ.എസ്.എല്ലിന്റെ എട്ടാം സീസണില്‍ മുന്നോട്ടുള്ള യാത്രയിലാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇതുവരെ ആരാധകരുടെ മനംനിറച്ച് പോരാട്ടവീര്യവുമായി മുന്നേറിയിരുന്ന മഞ്ഞപ്പട ഇന്ന് സീസണിലെ പത്താം മത്സരത്തിന് ഇറങ്ങുകയാണ്. കഴിഞ്ഞ എട്ട് മത്സരങ്ങളിലും തോല്‍വി അറിയാത്ത ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തിൽ തന്നെയാണ്. എങ്കിലും, നാളെ നേരിടുന്ന ഹൈദരാബാദ് എഫ്.സിയെ അല്‍പം പേടിക്കേണ്ടതുണ്ട്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എതിര്‍ പോസ്റ്റിലെത്തിച്ച ടീമാണ് ഹൈദരാബാദ് എഫ്.സി. കൂടാതെ അര്‍ധ അവസരങ്ങള്‍ പോലും മുതലാക്കാന്‍ കഴിയുന്ന ഒഗ്ബച്ചെയെ തടുത്ത് നിര്‍ത്തലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്നത്തെ പ്രധാന പണിയാകും. ഹൈദരാബാദിനെയുള്ള മത്സരത്തില്‍ ആരെല്ലാം മഞ്ഞപ്പടക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന് നോക്കാം.

ഗോള്‍ കീപ്പര്‍ & പ്രതിരോധ താരങ്ങള്‍

പ്രഭ്സുഖാൻ ഗിൽ (ഗോൾകീപ്പർ)

അവസാന മത്സരത്തില്‍ ഗോള്‍ വലകാത്ത ഗില്ല് തന്നെയായിരിക്കും ഹൈദരാബാദിനെതിരേയും ഗോള്‍ കീപ്പറായി എത്തുക. ഗോവക്കെതിരേ മികച്ച രീതിയില്‍ ഗോള്‍ വല കാത്തെങ്കിലും രണ്ട് ഗോളുകൾ വഴങ്ങി. എങ്കിലും ആദ്യ ഇലവനിലെ സ്ഥാനം നിലനിറുത്തിയേക്കും.

ജെസ്സല്‍ കര്‍നെയ്‌റോ (ലെഫ്റ്റ് ബാക്ക്)

സീസണിലുടനീളം ബ്ലാസ്‌റ്റേഴ്‌സ് നിരയിലുള്ള ജെസ്സല്‍ ഹൈദരാബാദിനെതിരേയും ലെഫ്റ്റ് ബാക്കില്‍ ഉണ്ടാകും.

മാര്‍കോ ലെസ്‌കോവിച്ച് (സെന്റര്‍ ബാക്ക്)

സീസണിലെ എല്ലാ മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍മുഖത്തെ രക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ്. ലെസ്‌കോവിച്ചിനെ ഹൈദരാബാദിനെതിരേയുള്ള മത്സരത്തിലും പ്രതിരോധത്തില്‍ പ്രതീക്ഷിക്കാം

ബിജോയ് വർഗീസ് (സെന്റർ ബാക്ക്)

എഫ്‌സി ഗോവക്കെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനിൽ ഉണ്ടായിരുന്ന താരം സാമാന്യം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ഹൈദെരാബാദിനെതിരെ ടീമിലെ സ്ഥാനം നിലനിറുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഹര്‍മന്‍ജോത് ഖബ്ര (റൈറ്റ് ബാക്ക്)

സീസണിന്റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം കാക്കാനുള്ള ചുമതലയുള്ള താരമാണ് ഖബ്ര. ഹൈദരാബാദിനെതിരേയുള്ള മത്സരത്തിലും ഖബ്രയുടെ ചുമതല അതുതന്നെയായിരിക്കും.

മധ്യനിര താരങ്ങള്‍

സഹല്‍ അബ്‌ദുൽ സമദ് (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍)

സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം. നാലു ഗോളുമായി ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ നിര്‍ണായക സാന്നിധ്യം. ഹൈദരാബാദിനെതിരേയുള്ള മത്സരത്തിലും അറ്റാക്കിങ് മിഡില്‍ സഹലിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം.

അഡ്രിയാൻ ലൂണ (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍)

ഗോവക്കെതിരേയുള്ള മത്സരത്തില്‍ പരുക്ക് കാരണം ലൂണയെ പിന്‍വലിച്ചെങ്കിലും താരം നാളെ ആദ്യ ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജീക്ക്‌സണ്‍ സിങ് (സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍)

ഗോവക്കെതിരേയുള്ള മത്സരത്തില്‍ ഗോള്‍ നേടിയ ജീക്ക്‌സണ്‍ നാളെയും കൊമ്പന്മാരുടെ മധ്യനിരയില്‍ ചരട് വലിക്കും. ഗോവക്കെതിരേയുള്ള ഗോള്‍ താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

പ്യൂട്ടിയ (സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍)

ജീക്ക്‌സണൊപ്പം എണ്ണയിട്ടയന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന താരമാണ് പ്യൂട്ടിയ. കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത താരത്തേയും മധ്യനിരയില്‍ നാളെ ഹൈരദാബാദിനെതിരേ പ്രതീക്ഷിക്കാം.

മുന്നേറ്റനിര

ജോര്‍ജ് പെരേര ഡയസ് (സ്‌ട്രൈക്കര്‍)

ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തിലെ സ്ഥിര സാന്നിധ്യമായ പെരെര ഹൈദരാബാദിന്റെ ഗോള്‍വല നിറക്കാന്‍ കൊമ്പന്‍മാര്‍ക്കൊപ്പം കളത്തിലിറങ്ങും.

അല്‍വാരോ വാസ്‌ക്വസ് (സ്‌ട്രൈക്കര്‍)

വുകമനോവിച്ചിന്റെ പ്ലാനിലെ മുന്നേറ്റ താരമായ അല്‍വാരോയിലാണ് നാളത്തെ പ്രതീക്ഷ. ടീമനൊപ്പം ആദ്യ ഇലവനില്‍ നാളെ അല്‍വാരോയെ പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit