എഫ്‌സി ഗോവക്കെതിരേയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതാ ഇലവന്‍ അറിയാം

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ എട്ടിലെ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം കളിച്ച ഏഴ് മത്സരങ്ങളിലും അപരാജിതരായി കുതിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്, തങ്ങളുടെ അടുത്ത മത്സരത്തിൽ എഫ്‌സി ഗോവയെയാണ് നേരിടുന്നത്. ജനുവരി രണ്ടിന് ഇന്ത്യൻ സമയം രാത്രി 7:30ന് നടക്കുന്ന മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ ഇലവൻ നമുക്ക് നോക്കാം.
ഗോള്‍ കീപ്പര്‍ & പ്രതിരോധ താരങ്ങള്‍
പി.എസ് ഗില്‍ - ഗോള്‍ വലക്ക് കീഴില്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ഗില്‍. ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന് പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഗില്ലിന് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വലകാക്കാനുള്ള നിയോഗം ലഭിച്ചത്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു ഗോള്‍ മാത്രമാണ് ഗില്ലിന്റെ കൈകള്‍ ചോര്‍ന്ന് വലയിലെത്തിയത്.
ജെസ്സല്‍ കർനെയ്‌റോ (ലെഫ്റ്റ് ബാക്ക്) - ടീമിന്റെ ക്യാപ്റ്റനും ഗ്രൗണ്ടില്‍ ആത്മാര്‍ഥമായി ജോലി ചെയ്യുകയും ചെയ്യുന്ന ജെസെല്‍ തന്നെയായിരിക്കും ഗോവക്കെതിരേയും ബ്ലാസ്‌റ്റേഴ്‌സിന്റെ റൈറ്റ് ബാക്കില്‍ കളിക്കുക.
മാർകോ ലെസ്‌കോവിച്ച് (സെന്റര്‍ ബാക്ക്) - അവസാനമായി കളിച്ച ആറു മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍മുഖത്തെ രക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ്. ലെസ്‌കോവിച്ചിനെ ഗോവക്കെതിരേയുള്ള മത്സരത്തിലും പ്രതിരോധത്തില്‍ പ്രതീക്ഷിക്കാം
റുയിവ ഹോര്‍മിപാം (സെന്റര്‍ബാക്ക്) - സിപോവിച്ചിന്റെ അഭാവത്തില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഹോര്‍മിപ്പാമായിരുന്നു ലെസ്കോവിച്ചിന് തുണയായി പ്രതിരോധത്തിലുണ്ടായിരുന്നത്. തുടക്കക്കാരനാണെന്ന പരിഭവം തീരെ ഇല്ലാതെ പന്തു തട്ടിയ ഹോര്‍മിപ്പാമിനെയും നാളെ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പ്രതീക്ഷിക്കാം.
ഹർമൻജോത് ഖബ്ര (റൈറ്റ് ബാക്ക്) - സീസണിന്റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം കാക്കാനുള്ള ചുമതലയുള്ള താരമാണ് ഖബ്ര. ഗോവക്കെതിരേയുള്ള മത്സരത്തിലും ഖബ്രയുടെ ചുമതല അതുതന്നെയായിരിക്കും.
മധ്യനിര താരങ്ങള്‍
സഹൽ അബ്ദുൽ സമദ് (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - സീസണില്‍ നാലു ഗോളുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം. ഗോവക്കെതിരേയുള്ള മത്സരത്തിലും അറ്റാക്കിങ് മിഡില്‍ സഹലിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം.
ലൂണ (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - പൊസിഷനില്‍ ഇടത് ഭാഗത്തുള്ള മുന്നേറ്റമാണ് ലൂണയുടെ ചുമതലയെങ്കിലും ഗ്രൗണ്ടിലുടനീളം ലൂണയൂടെ കാല്‍പാദം പതിയുമെന്നതില്‍ സംശയമില്ല. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആത്മാര്‍ഥമായി കളിച്ച ലൂണയെ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പ്രതീക്ഷിക്കാം.
ജീക്ക്‌സണ്‍ സിങ് (സെൻട്രൽ മിഡ്ഫീല്‍ഡര്‍) - സീസണിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയില്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ച താരമാണ് ജീക്ക്‌സണ്‍. അതിനാല്‍ ഗോവക്കെതിരേയുള്ള മത്സരത്തിലും ജീക്‌സന്റെ പൊസിഷനില്‍ പരിശീലകന് മറ്റു ചോയ്‌സുകളുണ്ടാവില്ല.
പ്യൂട്ടിയ (സെൻട്രൽ മിഡ്ഫീൽഡർ) - ജീക്ക്‌സണൊപ്പം എണ്ണയിട്ടയന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന താരമാണ് പ്യൂട്ടിയ. കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത താരത്തേയും മധ്യനിരയില്‍ പ്രതീക്ഷിക്കാം.
മുന്നേറ്റനിര
ജോർജ് പെരേര ഡയസ് (സ്‌ട്രൈക്കർ) - 4-4-2 ഫോര്‍മേഷനില്‍ ലൂണക്കൊപ്പം തൊട്ടുരുമ്മി കളിക്കുന്ന പെരേര ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. ടീമിന്റെ നീക്കങ്ങളെ അകക്കണ്ണ്‌കൊണ്ട് കാണാന്‍ കഴിവുള്ള പെരേര ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയില്‍ നാളെയുണ്ടാകും.
അൽവാരോ വാസ്‌ക്വസ് (സ്‌ട്രൈക്കർ) - എക്‌സിക്യൂഷനും ഡയറക്ഷനും പെട്ടെന്ന് നടപ്പാക്കുന്ന വാസ്‌ക്‌സിനെയും നാളെ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തില്‍ പ്രതീക്ഷിക്കാം. സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് പരിശീലകന്റെ വിശ്വസ്തത നേടിയ താരാണ് വാസ്‌ക്‌സ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.