Football in Malayalam

ഐഎസ്എൽ 2021-22 സീസൺ സെമി ഫൈനൽ രണ്ടാം പാദത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യത ലൈനപ്പ്

Haroon Rasheed
Kerala Blasters won the first-leg 1-0
Kerala Blasters won the first-leg 1-0 / Indian Super League
facebooktwitterreddit

ഐ.എസ്.എല്‍ സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പുര്‍ എഫ്.സിയെ നേരിടാനിരിക്കുകയാണ്. ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പാദത്തില്‍ ലീഡ് നിലനിര്‍ത്താനാകും ആദ്യം ശ്രദ്ധിക്കുക. അവസരം കിട്ടുമ്പോള്‍ ഗോള്‍മുഖം അക്രമിക്കാനുമുള്ള പദ്ധതിയാകും ഒരുപക്ഷെ വുകമനോവിച്ച് മസനില്‍ കണ്ടിട്ടുണ്ടാവുക. ജംഷഡ്പുര്‍ എഫ്.സിക്കെതിരേയുള്ള സാധ്യതാ ഇലവന്‍ പരിശോധിക്കാം.

ഗോള്‍കീപ്പര്‍ & പ്രതിരോധം

പി.എസ് ഗില്‍ (ഗോള്‍കീപ്പര്‍) - ആദ്യ പാദത്തിൽ ക്ലീൻ ഷീറ്റ് കരസ്ഥമാക്കിയ ഗിൽ അത് തന്നെയാകും രണ്ടാം പാദത്തിലും ലക്ഷ്യമിടുന്നത്.

ഹര്‍മന്‍ജോത് ഖബ്ര (റൈറ്റ്-ബാക്ക്) - റൈറ്റ് ബാക്കില്‍ ഖബ്രയുടെ സ്ഥാനം ഉറപ്പിക്കാം.

റുയിവാ ഹോര്‍മിപാം (സെന്റര്‍-ബാക്ക്) - ആദ്യ പാദത്തില്‍ ജംഷഡ്പുരിന്റെ മുന്നേറ്റത്തെ തടഞ്ഞു നിറുത്തിയതിൽ നിർണായക പങ്ക് വഹിച്ച ഹോര്‍മിപാം ആദ്യ ഇലവനിലുണ്ടാകും.

മാര്‍കോ ലെസ്‌കോവിച്ച് (സെന്റര്‍-ബാക്ക്) - പ്രതിരോധത്തിലെ കാര്യങ്ങല്‍ നിയന്ത്രിക്കാന്‍ ലെസ്‌കോവിച്ചുമുണ്ടാകും ബ്ലാസ്റ്റേഴ്‌സ് നിരയില്‍.

നിഷു കുമാര്‍ (ലെഫ്റ്റ്-ബാക്ക്) - ജംഷഡ്പുര്‍ മുന്നേറ്റത്തെ ചെറുക്കുന്നതിന് നിഷു കുമാറിനെയും പ്രതീക്ഷിക്കാം പ്രതിരോധനിരയില്‍.

മധ്യനിര

അഡ്രിയാന്‍ ലൂണ (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - മധ്യനിരയിലെ മജീഷ്യന്‍ ഇല്ലാതെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവന്‍ പൂര്‍ണമാവില്ല.

സഹല്‍ അബ്ദുല്‍ സമദ് (അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍) - ആദ്യ പാദത്തില്‍ ഗോള്‍ നേടിയ സഹലുമുണ്ടാകും ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനിൽ. താരത്തിന്റെ ആത്മവിശ്വാസം അടുത്ത ഗോളിലേക്കുള്ള വഴി എളുപ്പം തുറന്നേക്കാം.

ആയുഷ് അധികാരി (ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍) - ആദ്യ പാദത്തില്‍ പയറ്റിയ ആശയം ഒരുപക്ഷെ രണ്ടാം പാദത്തിലും പയറ്റിയേക്കാം. അതിനാല്‍ അധികാരിയെ പ്രതീക്ഷിക്കാം.

പ്യൂട്ടിയ ( ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍) - മധ്യനിരയിൽ എതിര്‍ നീക്കങ്ങളെ അസ്തിരപ്പെടുത്തുന്ന പ്യൂട്ടിയയേയും പ്രതീക്ഷിക്കാം.

മുന്നേറ്റനിര

അല്‍വാരോ വാസ്‌ക്വസ് (സ്‌ട്രൈക്കര്‍) - എതിര്‍ഗോള്‍ മുഖത്ത് ഭീതി വിതക്കാന്‍ സ്പാനിഷ് താരവും കൊമ്പന്മാരുടെ ആദ്യ ഇലവനിൽ ഉണ്ടാകും.

ജോര്‍ജ് പെരേര ഡയസ് (സ്‌ട്രൈക്കര്‍) - രണ്ടാം പാദവും ബ്ലാസ്റ്റേഴ്‌സിനുള്ളതാണെന്ന് ഉറപ്പിക്കാന്‍ പെരേര ഡയസിനെയും ആദ്യ ഇലവനില്‍ കാണാനാകും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit