ഐഎസ്എൽ സെമി ഫൈനൽ ആദ്യ പാദത്തിൽ ജംഷഡ്പുര്‍ എഫ്.സിക്കെതിരെയുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ ഇലവന്

ഐ.എസ്.എൽ സീസൺ എട്ടിലെ ആദ്യ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ നാളെ കേരളാ ബ്ലാസ്റ്റേഴ്സ് ജംഷഡ്പുര്‍ എഫ്.സിയെ നേരിടുകയാണ്. കിരീടം ലക്ഷ്യമാക്കി നീങ്ങുന്ന മഞ്ഞപ്പടയുടെ ജെസ്സെല്‍ ഒഴികെയുള്ള എല്ലാ താരങ്ങളും അടുത്ത മത്സരത്തില്‍ സജ്ജരാണ്. ജംഷഡ്പൂർ എഫ്സിക്കെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ നമുക്കിവിടെ പരിശോധിക്കാം.
ഗോള്‍കീപ്പര്‍ & പ്രതിരോധം
പി.എസ് ഗില്‍ (ഗോള്‍ കീപ്പര്‍) - ഗോള്‍ കീപ്പറുടെ റോളില്‍ ആരു വരുമെന്നതിനെ കുറിച്ച് കൂടുതലൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. ബ്ലാസ്റ്റേഴ്സിന്റെ യുവ സെന്സേഷന് ഗില്ല് തന്നെയാകും ഗോള്‍വലക്ക് താഴെ.
ഹർമൻജോത് ഖബ്ര (റൈറ്റ്-ബാക്ക്) - അച്ചടക്ക നടപടിയുടെ പേരില്‍ അവസാന രണ്ട് മത്സരങ്ങളും നഷ്ടമായ ഖബ്ര ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.
റുയിവാ ഹോര്‍മിപാം (സെന്റര്‍-ബാക്ക്) - പ്രതിരോധത്തില്‍ പഴുതില്ലാത്ത പ്രകടനം നടത്തുന്ന ഹോര്‍മിപാമിനെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ പ്രതീക്ഷിക്കാം
മാർകോ ലെസ്കോവിച്ച് (സെന്റര്‍-ബാക്ക്) - പ്രതിരോധത്തിലെ കാര്യങ്ങല്‍ നിയന്ത്രിക്കാന്‍ ലെസ്കോവിച്ചുമുണ്ടാകും ബ്ലാസ്റ്റേഴ്സ് നിരയിൽ.
നിഷു കുമാര്‍ (ലെഫ്റ്റ് ബാക്ക് ) - ജെസ്സെലിന്റെ അഭാവം നികത്തുന്നതിന് വേണ്ടി നിഷു കുമാറിനെ പ്രതിരോധത്തില്‍ പ്രതീക്ഷിക്കാം. പരുക്കേറ്റ താരം കളിക്കാനുള്ള ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.
മധ്യനിര
അഡ്രിയാന്‍ ലൂണ (അറ്റാക്കിങ് മിഡ്ഫീൽഡർ) - ബ്ലാസ്റ്റേഴ്സിന് വേണ്ടി മായാജാലം കാണിക്കുന്ന ലൂണ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.
സഹല്‍ അബ്ദുല്‍ സമദ് (അറ്റാക്കിങ് മിഡ്ഫീൽഡർ) - ജംഷഡ്പുര്‍ എഫ്.സിയുടെ ഗോള്‍ മുഖത്തേക്ക് പന്തെത്തിക്കുന്നതിന് സഹലിനെയും വുകമനോവിച്ച് ആദ്യ ഇലവനില്‍ കളത്തിലിറക്കും
ജീക്സൺ ജീക്ക്സണ് (ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍) - പരുക്കിന്റെ പിടിയിലായിരുന്ന ജീക്ക്സണ് ജംഷഡ്പുരിനെതിരെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.
പ്യൂട്ടിയ ( ഡിഫൻസീവ് മിഡ്ഫീൽഡർ) - സീസണിൽ ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ സ്ഥിരസാന്നിധ്യമായ പ്യൂട്ടിയയും ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
മുന്നേറ്റനിര
അല്‍വാരോ വാസ്ക്വസ് (സ്ട്രൈക്കര്‍) - എതിര് ടീമുകളുടെ പേടി സ്വപ്നമായ വാസ്ക്വസ് ഇല്ലാതെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവന് പൂര്‍ത്തിയാകില്ല
ജോർജ് പെരേര ഡയസ് (സ്ട്രൈക്കര്‍) - അർധാവസരങ്ങള്‍ പോലും മുതലാക്കാന്‍ കഴിവുള്ള പെരേരയേയും ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.