Kerala Blasters

പ്രീ സീസണ്‍ വിദേശത്ത് നടത്താനുള്ള പദ്ധതികൾ കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടെന്ന് റിപ്പോർട്ട്

Haroon Rasheed
Kerala Blasters have plans to have pre-season abroad
Kerala Blasters have plans to have pre-season abroad / Indian Super League
facebooktwitterreddit

പ്രീ സീസണ്‍ വിദേശത്ത് നടത്താനുള്ള പദ്ധതികൾ കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഫുട്‌ബോള്‍ ജേർണലിസ്റ്റ് മാര്‍ക്കസ് മെര്‍ഗുലോയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിന് പുറമെ മറ്റു ചില ഐ.എസ്.എല്‍ ക്ലബുകളും വിദേശത്ത് പ്രീ സീസണ്‍ നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും മെര്‍ഗുലോ കുറിച്ചു.

"കേരള ബ്ലാസ്‌റ്റേഴ്‌സിന് വിദേശത്ത് പ്രീ സീസണ്‍ മത്സരം നടത്താന്‍ പദ്ധതിയുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജൂലായ്-ഓഗസ്റ്റ് മാസങ്ങൾ ഇവിടെ പരിശീലനത്തിനുള്ള ഏറ്റവും നല്ല സമയമായിരിക്കില്ല എന്നതിനാൽ [ഐഎസ്എല്ലിലെ] മറ്റു ചിലർ കൂടി [പ്രീ സീസണിനായി വിദേശത്തേക്ക്] പോയേക്കാം," മെര്‍ഗുലോ ട്വിറ്ററില്‍ കുറിച്ചു.

അവസാന സീസണ്‍ ഐ.എസ്.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിനായി മികച്ച നിലയിലാണ് ഒരുങ്ങുന്നത്. പ്രീ സീസണിന് പദ്ധതി തയ്യാറാക്കുന്നതിനായി പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് രണ്ടാഴ്ചക്കകം കേരളത്തിലെത്തും.

അടുത്ത സീസണിലേക്കായുള്ള താരങ്ങളെ ടീമിലെത്തിക്കുന്നതിനുള്ള ശക്തമായ നീക്കത്തിലാണ് ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഗിള്‍ഷന്‍ ചെഞ്ചോ, വിന്‍സി ബാരറ്റോ തുടങ്ങിയ താരങ്ങള്‍ ഇതിനോടകം തന്നെ ക്ലബ് വിട്ടിരുന്നു. അടുത്തിടെ യുവതാരം ബ്രയ്‌സെ മിറാണ്ടയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്നു ആല്‍ബിനോ ഗോമസും ടീം വിട്ടിരുന്നു.


facebooktwitterreddit