Football in Malayalam

ആത്മവിശ്വാസത്തോടെ ആദ്യ മത്സരത്തിനായി കാത്തിരിക്കുന്നു; ഇവാന്‍ വുകോമോവിച്ച്

Haroon Rasheed
FBL-EUR-C3-BEL-STANDARD
FBL-EUR-C3-BEL-STANDARD / NICOLAS LAMBERT/GettyImages
facebooktwitterreddit

ടീമിന്റെ പ്രകടനത്തില്‍ സന്തുഷ്ടനാണെന്നും ആത്മവിശ്വാസത്തോടെ ആദ്യ മത്സരത്തിനായി കാത്തിരിക്കുകയാണെന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമോവിച്ച്. എടികെ മോഹൻ ബഗാൻ എതിരായ മത്സരത്തിന് മുൻപ് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വുകോമോവിച്ച് ഇക്കാര്യം പറഞ്ഞത്.

''പ്രീ സീസണ്‍ മത്സരത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു, നിലവില്‍ താരങ്ങളെല്ലാം മുഴുവന്‍ സമയവും കളിക്കാന്‍ ഫിറ്റ്‌നസ് ഉള്ളവരാണ്. എല്ലാവരും മികച്ച ഫോമിലാണെന്നുള്ളത് ആത്മവിശ്വാസം തരുന്ന കാര്യമാണ്. നിലവില്‍ ടീമിന്റെ പ്രകടനത്തില്‍ സന്തോഷവാനാണ്,'' വുകോമോവിച്ച് വ്യക്തമാക്കി.

ഇന്ത്യൻ മധ്യനിര താരം സഹൽ അബ്ദുൽ സമദിനെ കുറിച്ചും വുകോമോവിച്ച് പത്രസമ്മേളനത്തിനിടെ സംസാരിച്ചു. 24കാരനായ താരത്തിന് ഈ സീസണിൽ സുപ്രധാന റോൾ ആണുള്ളതെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യക്തമാക്കി.

ഐ.എസ്.എല്ലിലെ മത്സരങ്ങള്‍ക്കിടയിൽ ചെറിയ ഇടവേള മാത്രമാണ് ഉള്ളത് എന്നതിനെ കുറിച്ച് ആശങ്കയില്ലെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ, ടീമിന്റെ പ്രകടനം കാണാനും, സീസണിലുടനീളം വിജയീമനോഭാവം നിലനിറുത്താനും കാത്തിരിക്കുകയാണെന്നും പറഞ്ഞു.

അതേ സമയം, ഇന്ന് രാത്രി 7.30ന് ഫറ്റോര്‍ദ സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം. കേരളാ ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെ മോഹന്‍ ബഗാനും തമ്മിലുള്ള മത്സരത്തോടെയാണ് ഐ.എസ്.എല്ലിന് തുടക്കമാകുന്നത്. കൊവിഡ് കാരണം ഇത്തവണയും എല്ലാ മത്സരങ്ങള്‍ക്കും ഗോവയാണ് വേദിയാകുന്നത്.


facebooktwitterreddit