Football in Malayalam

ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ കേരളാ ബ്ലാസ്റ്റ്‌സ് ഇന്ന് ചെന്നൈയിനെ നേരിടും

Haroon Rasheed
Kerala Blasters come into the match vs Chennaiyin after a thumping win over defending champions Mumbai City FC
Kerala Blasters come into the match vs Chennaiyin after a thumping win over defending champions Mumbai City FC / Indian Super League
facebooktwitterreddit

അവാസന മത്സരത്തില്‍ മുംബൈ സിറ്റി എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് തിലക് മൈതാനിയില്‍ അയല്‍ക്കാരായ ചെന്നൈയിന്‍ എഫ്.സിയെ നേരിടുകയാണ്.

ആറാം മത്സരമായപ്പോഴേക്കും ആത്മവിശ്വാസം ആവോളം വര്‍ധിച്ച ബ്ലാസ്‌റ്റേഴ്‌സ് അയല്‍ക്കാരെ തുരത്തുമെന്ന ഉറച്ച തീരുമാനത്തിലാണ്. ബ്ലാസ്‌റ്റേഴ്‌സ് ഒത്തിണക്കം കാണിച്ച് തുടങ്ങി എന്നതിന്റെ സൂചനയായിരുന്നു അവസാന രണ്ട് മത്സരത്തിലും കൊമ്പന്മാർ കാണിച്ചുതന്നത്.

മുംബൈ സിറ്റിക്കെതിരേ തോല്‍ക്കുമെന്നോ ഒരു സമനിലയെങ്കിലും പ്രതീക്ഷിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. എന്നാല്‍ 27ാം മിനുട്ടില്‍ സഹലിന്റെ ഗോളായിരുന്നു എല്ലാം മാറ്റിമറിച്ചത്. ഒരു ഗോള്‍ വഴങ്ങിയതോടെ മുംബൈയുടെ താളം നഷ്ടപ്പെട്ടെന്ന് മാത്രമല്ല മധ്യനിരയില്‍ നിറഞ്ഞ് കളിക്കാനും ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു. 47ാം മിനുട്ടില്‍ അല്‍വാരോ വാസ്‌ക്‌സിന്റെ സുന്ദര ഗോളും പിറന്നതോടെ മുംബൈ തീര്‍ത്തും പ്രതിരോധത്തിലായി.

സഹല്‍ അബ്ദുല്‍ സമദ് സീസണില്‍ ടീമിനായി രണ്ട് ഗോളുകള്‍ കണ്ടെത്തിയത് താരത്തിന്റെ ആത്മവിശ്വാസം മികച്ച രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് തുടര്‍ന്നുള്ള മത്സരത്തില്‍ മലയാളി താരത്തിനും ടീമിനും കരുത്താകും.

ഇന്ന് ചെന്നൈയിനെതിരേയുള്ള പോരാട്ടത്തില്‍ മധ്യനിരയില്‍ ഥാപ്പയെ പൂട്ടാന്‍ കഴിഞ്ഞാല്‍ ഏറെക്കുറെ ചെന്നൈയുടെ എല്ലാ മുന്നേറ്റത്തേയും തുടക്കത്തിലെ പൊളിക്കാന്‍ മഞ്ഞപ്പടക്ക് കഴിയും.

നിലവില്‍ ആറു മത്സരത്തില്‍ നിന്ന് ഒന്‍പത് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് മികച്ച കോമ്പിനേഷനുണ്ടാക്കി മത്സരത്തിലേക്ക് തിരിച്ചുവന്നതിന്റെ സൂചനകളായിരുന്നു നാം അവസാന രണ്ട് മത്സരത്തിലും കണ്ടത്.

അവസാന മത്സരത്തില്‍ ജീക്‌സണ്‍ സിങ് പുറത്തെടുത്തത് പോലുള്ള ഇന്നും തുടര്‍ന്നാല്‍ തുടക്കത്തില്‍ തന്നെ ചെന്നൈ മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിയും. അവസാന മത്സരത്തിലെ ക്ലീന്‍ ഷീറ്റ് ഗോള്‍ കീപ്പര്‍ പി.എസ് ഗില്ലിന്റെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രതിരോധത്തില്‍ പരിശീലകന്‍ പ്രതീക്ഷിച്ച അതേ നിലവാരത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഉയര്‍ന്നിട്ടുണ്ട്. ജസല്‍, ലെസ്‌കോവിച്ച്, ഹോര്‍മിപാം, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ പ്രതിരോധത്തില്‍ കോമ്പിനേഷന്‍ കണ്ടെത്തിയത് ബ്ലാസ്റ്റേഴ്‌സിന് എടുത്ത് പറയാന്‍ കഴിയുന്ന നേട്ടമാണ്. ഇന്ന് വൈകിട്ട് തിലക് മൈതാനിയില്‍ മഞ്ഞപ്പടയുടെ മിന്നും പ്രകടനം പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit