കേരളാ ബ്ലാസ്റ്റേഴ്സ് ഒരുങ്ങിത്തന്നെ; ഡ്യൂറൻഡ് കപ്പിനുള്ള‌ തകർപ്പൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു

By Gokul Manthara
FBL-IND-ISL-DELHI-KERALA
FBL-IND-ISL-DELHI-KERALA / CHANDAN KHANNA/Getty Images
facebooktwitterreddit

ഈ മാസം അഞ്ചിന് ആരംഭിക്കാനിരിക്കുന്ന ഡ്യൂറൻഡ് കപ്പിന്റെ 130-ം എഡിഷനിൽ കളിക്കുന്ന തങ്ങളുടെ 29 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. കിരീട നേട്ടം ലക്ഷ്യമിട്ടു കൊണ്ട് തകർപ്പൻ ടീമിനെത്തന്നെ ഡ്യൂറൻഡ് കപ്പിനായി തിരഞ്ഞെടുത്ത ബ്ലാസ്റ്റേഴ്സ് 4 വിദേശ താരങ്ങളെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ സൂചനകൾ ലഭിച്ചിരുന്നത് പോലെ എനസ് സിപ്പോവിച്ച്, അഡ്രിയാൻ ലൂണ, ജോർജ്‌ പെരെയ്ര ഡയസ്, ചെഞ്ചോ ഗിൽഷൻ എന്നിവരാണ് ഡ്യൂറൻഡ് കപ്പിനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഇടം പിടിച്ച വിദേശ താരങ്ങൾ. ഇവർക്ക് പുറമേ പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ കളിക്കാൻ കഴിയാതിരുന്ന മലയാളി സൂപ്പർ താരങ്ങളായ രാഹുൽ കെ.പി, സഹൽ‌ അബ്ദുൾ സമദ് എന്നിവരും സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ ഡ്യൂറൻഡ് കപ്പിന്റെ ഇത്തവണത്തെ പതിപ്പ് മുൻ വർഷങ്ങളിൽ നടന്ന ടൂർണമെന്റുകളേക്കാൾ താരസമ്പന്നവും, ആവേശഭരിതവുമായിരിക്കും എന്നാണ് കരുതപ്പെടുന്നത്. കേരളാ ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ അഞ്ച് ഐ എസ് എൽ ടീമുകളും, ഐലീഗിൽ നിന്നുള മൂന്ന്‌ ടീമുകളുമടക്കം മൊത്തം 16 ക്ലബ്ബുകളാണ് ഇക്കുറി ഡ്യൂറൻഡ് കപ്പിൽ മത്സരിക്കുന്നത്‌. ഗ്രൂപ്പ് സിയിൽ കരുത്തരായ ബെംഗളൂരു എഫ് സി, ഇന്ത്യൻ നേവി, ഡെൽഹി എഫ് സി എന്നിവർക്കൊപ്പമാണ് ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ കളിക്കുക. സെപ്റ്റംബർ അഞ്ചാം തീയതി ആരംഭിക്കുന്ന ഡ്യൂറൻഡ് കപ്പ് ഒക്ടോബർ മൂന്നിനാണ് കൊടിയിറങ്ങുക.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറൻഡ് കപ്പ് സ്ക്വാഡ്

ഗോൾകീപ്പർമാർ

ആൽബിനോ ഗോമസ്, സച്ചിൻ സുരേഷ്, പ്രഭ്സുഖൻ ഗിൽ

പ്രതിരോധ നിര താരങ്ങൾ

ബിജോയ് ബി, എനസ് സിപ്പോവിച്ച്, ജെസൽ കർനെയ്റോ, അബ്ദുൾ ഹക്കു, സഞ്ജീവ് സ്റ്റാലിൻ, ഹോർമിപാം, ഷഹജാസ്, ധെനചന്ദ്ര, സന്ദീപ് എസ്

മധ്യനിര താരങ്ങൾ

ജീക്സൺ സിംഗ്, സഹൽ, രാഹുൽ കെ‌.പി, അഡ്രിയാൻ ലൂണ, യോഹൻബ മീത്തെയ്, പ്യൂറ്റിയ, ഗൗരവ് കെ, ഹർമൻ ജോത് ഖബ്ര, ഗിവ്സൺ സിംഗ്, ആയുഷ് അധികാരി, പ്രശാന്ത് കെ, സെയ്ത്യാസെൻ സിംഗ്, വിൻസി ബാരറ്റോ, അനിൽ ഗാവോങ്കർ

മുന്നേറ്റ നിര താരങ്ങൾ

ജോർജ്‌ പെരെയ്ര ഡയസ്, ശ്രീക്കുട്ടൻ, ചെഞ്ചോ

facebooktwitterreddit